IndiaNEWS

രാജസ്ഥാനില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് പേര്‍ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിലെ ഭില്‍വാര ജില്ലയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് പേര്‍ അറസ്റ്റിൽ.

ഭില്‍വാര ജില്ലയില്‍ ഇഷ്ടികച്ചൂളയില്‍ കത്തിക്കരിഞ്ഞ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഗ്രാമത്തിനടുത്തുള്ള കുളത്തില്‍ നിന്ന് പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തുകയായിരുന്നു.കന്നുകാലികളെ മേയ്ക്കാൻ പോയ പെണ്‍കുട്ടി ബുധനാഴ്ച രാത്രി തന്നെ കൊല്ലപ്പെട്ടെന്ന് പോലീസ് പറഞ്ഞു. ഇഷ്ടികച്ചൂളയിലിട്ട് കത്തിച്ച ശേഷം മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ കുളത്തിലെറിയുകയായിരുന്നു.

ആറ് പുരുഷന്മാരും നാല് സ്ത്രീകളും ഉള്‍പ്പെടെ പത്ത് പ്രതികളാണ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ഭില്‍വാര എസ്‌പി ആദര്‍ശ് സിദ്ധു പറഞ്ഞു. കലു ലാല്‍(25), കൻഹ(21), സഞ്ജയ് കുമാര്‍(20), പപ്പു(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൻഹയ്ക്കും കലുവിനും കൂട്ടബലാത്സംഗത്തില്‍ പങ്കുണ്ടെന്നും രണ്ട് പ്രതികളുടെ ഭാര്യമാരടക്കം നാല് സ്ത്രീകള്‍ തെളിവ് നശിപ്പിച്ചതില്‍ പങ്കാളികളാണെന്നും എസ്പി വ്യക്തമാക്കി.

Signature-ad

അറസ്റ്റിലായ മറ്റ് രണ്ട് സ്ത്രീകളും പ്രതികളിലൊരാളുടെ അമ്മയും മറ്റൊരാളുടെ സഹോദരിയുമാണ്. കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്തയാളുടെ പ്രായം പരിശോധിച്ച്‌ വരികയാണ്.

Back to top button
error: