IndiaNEWS

ലഭിക്കേണ്ട കേന്ദ്ര നികുതി വഹിതം വൻ തോതില്‍ വെട്ടിക്കുറച്ചു; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കേരളം 

ന്യൂഡൽഹി:കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര നികുതി വഹിതം വൻ തോതില്‍ വെട്ടിക്കുറച്ചു. 2018–19ല്‍ മൊത്തം കേന്ദ്ര നികുതി വരുമാനത്തിന്റെ 2.5 ശതമാനം കേരളത്തിന് ലഭിച്ചിരുന്നെങ്കില്‍ 2022-23 ആയപ്പോഴേക്കും അത് 1.93 ശതമാനമായി കൂപ്പുകുത്തി.
 ജോണ്‍ ബ്രിട്ടാസ് എംപിക്ക് രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 2016-17ല്‍ സംസ്ഥാനത്തിന്റെ തനത് വരുമാനം 51,876.36 കോടി രൂപയായിരുന്നത് 2022—23 ആയപ്പോഴേക്കും 85,867.35 കോടി ഉയര്‍ന്നുവെന്ന് മന്ത്രാലയത്തിന്റെ രേഖയില്‍ പറയുമ്ബോഴാണിത്.

കേന്ദ്ര നികുതി വഹിതത്തില്‍ ഏറ്റവുമധികം നഷ്ടം നേരിടുന്ന സംസ്ഥാനം കേരളമാണ്.പത്താം ധനകമീഷന്റെ കാലയളവില്‍ കേരളത്തിന് ലഭിച്ച കേന്ദ്ര നികുതി വിഹിതം 3.87 ശതമായിരുന്നിടത്തു നിന്നാണ് കുത്തനെ വെട്ടിക്കുറച്ചെത്.അതേസമയം ജിഎസ്ടി വിഹിതം കൂട്ടുവാനോ, നഷ്ടപരിഹാരം തുടര്‍ന്ന് നല്‍കുവാനോ സ്വന്തം നിലയ്ക്ക് സമാഹരിക്കുന്ന സെസ്സും സര്‍ചാര്‍ജ്ജും സംസ്ഥാനവുമായി പങ്കു വയ്ക്കാനോ കേന്ദ്രം തയ്യാറാകുന്നുമില്ല.ഇത് സംസ്ഥാനത്തിന്റെ  സാമ്പത്തിക പ്രതിസന്ധി കൂടുതൽ സങ്കീര്‍ണമാക്കുന്നു.ഏകപക്ഷീയമായി കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുകയാണ്.

Back to top button
error: