KeralaNEWS

പുരാവസ്തു തട്ടിപ്പ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാമിന് വീണ്ടും നോട്ടീസ് 

തിരുവനന്തപുരം:മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാമിനു അന്വേഷണ സംഘം വീണ്ടും നോട്ടീസ് അയച്ചു.ആഗസ്റ്റ് 8ന് ചോദ്യം ചെയ്യലിന് ഹാജരാകണം.
എബിന്‍ എബ്രഹാമിനെ കേസില്‍ പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ നാല് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. തന്റെ മ്യൂസിയത്തിലുള്ള പുരാവസ്തുക്കള്‍ വ്യാജമാണെന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ മോന്‍സണ്‍ സമ്മതിച്ചിരുന്നു. അതേ സമയം മോന്‍സണ്‍ മാവുങ്കല്‍ 10 കോടി തട്ടിയെടുത്തെന്നാണ് പരാതിക്കാര്‍ ആരോപിച്ചത്.

Back to top button
error: