കണ്ണൂർ:ആലുവയില്‍ അഞ്ചുവയസുകാരി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ കണ്ണൂരില്‍ പ്രതിഷേധം.കെ എസ് യു പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
പിഞ്ച് കുഞ്ഞിന്റെ ജീവന് പോലും സുരക്ഷയൊരുക്കാൻ കഴിയാത്ത നാണം കെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ ആരോപിച്ചു.
ആലുവയിലെ പെണ്‍കുട്ടിയുടെ കൊലപാതകം കേരള ജനതയെയാകെ ഞെട്ടിച്ചുവെന്നും നിരവധി ക്യാമറകള്‍ വെച്ച് സാധാരണക്കാരെ പിഴിയുന്നതിന്റെ ഒരു തരി ആവേശം പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കാൻ വേണ്ടി സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നും അതുൽ കുറ്റപ്പെടുത്തി.ആലുവ സംഭവത്തില്‍ കെ.എസ്.യു ജില്ലാ കമ്മിറ്റി കണ്ണൂര്‍ കാല് ടെക്സില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.