ചെന്നൈയിലേക്കാണ് രണ്ടു ട്രെയിനുകളും അനുവദിച്ചിട്ടുള്ളത്.ആഗസ്ത് 24, 31, സെപ്തംബര്‍ ഏഴ് തീയതികളില്‍ രാത്രി ഒമ്ബതിന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് 06046 എറണാകുളം- ഡോ. എം ജി ആര് സെൻട്രല്‍ ട്രെയിൻ സര്‍വീസ് നടത്തും. ആഗസ്ത് 25, സെപ്തംബര്‍ ഒന്ന്, എട്ട് തീയതികളില്‍ ചെന്നൈയില്‍ നിന്ന് തിരിച്ചും (06045) ട്രെയിൻ സര്‍വീസ് നടത്തും.
താംബരം- മംഗളൂരു സ്പെഷ്യല്‍ ട്രെയിൻ (06041) ആഗസ്ത് 22, 29, സെപ്തംബര്‍ അഞ്ച് തീയതികളില്‍ പകല്‍ 1.30ന് താംബരത്തുനിന്ന് പുറപ്പെടും. ആഗസ്ത് 23, 30, സെപ്തംബര്‍ ആറ് തീയതികളില്‍ മംഗളൂരുവില്‍ നിന്ന് (06042) ട്രെയിൻ തിരികെ താംബരത്തേക്ക് പുറപ്പെടും.
അതേസമയം മലയാളികൾ ഏറെയുള്ള ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസില്ല.പ്രധാന ട്രെയിനുകളിൽ ഇപ്പോൾ തന്നെ ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്. അതിനാൽ തന്നെ ഈ റൂട്ടുകളിൽ അടിയന്തരമായി ട്രെയിൻ അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.