തിരുവനന്തപുരം:തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ഇന്ന് മന്ത്രിമാരായ കെ എൻ ബാലഗോപാലും ആൻ്റണിരാജുവും ചേർന്ന് നിർവഹിക്കും.
25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക് കിട്ടും. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വര്‍ഷം അച്ചടിച്ചതില്‍ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു.