ഇംഫാൽ: മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.മെയ് 15ന് ഇംഫാലിലാണ് ദാരുണ സംഭവം നടന്നത്. ആയുധങ്ങളുമായി എത്തിയ സംഘമാണ് കൂട്ടബലാത്സംഗം ചെയ്തത്.
മണിപ്പൂരില്‍ കലാപം തുടങ്ങിയ ശേഷം ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചിരുന്നു. ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ നിന്ന് രക്തമുറയുന്ന ക്രൂരകൃത്യങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് തുടങ്ങിയത്.പെണ്‍കുട്ടി നിലവില്‍ നാഗാലാൻഡില്‍ ചികിത്സയിലാണ്.