കോട്ടയം: അമിത വിലയും പൂഴ്ത്തിവയ്പ്പും തടയുന്നതിനായി സംയുക്ത സ്‌ക്വാഡ് ജില്ലയിലുടനീളം പലചരക്ക്, പച്ചക്കറി വ്യാപാരസ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധന വെള്ളിയാഴ്ചയും തുടർന്നു. ജില്ലയിൽ വെള്ളിയാഴ്ച 115 കടകളിൽ പരിശോധന നടന്നതായും 44 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഇതുവരെ 52,000 രൂപ പിഴയീടാക്കി.
ഇന്ന് കോട്ടയം താലൂക്കിൽ 24 കടകളിൽ നടന്ന പരിശോധനയിൽ 12 ഇടത്തും ചങ്ങനാശേരിയിൽ 19 കടകളിൽ 10 ഇടത്തും കാഞ്ഞിരപ്പള്ളിയിൽ 33 കടകളിൽ ആറിടത്തും മീനച്ചിലിൽ 18 കടകളിൽ എട്ടിടത്തും വൈക്കം താലൂക്കിൽ 21 കടകളിൽ എട്ടിടത്തും ക്രമക്കേട് കണ്ടെത്തി. വിപണിയിലെ അമിത വില നിയന്ത്രിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊതുവിതരണം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന ആറ് സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്.