തിരുവനന്തപുരം: പാലോട് യുവതിയുടെ മൃതദേഹം കണ്ടെത്തി.രണ്ടു ദിവസം പഴക്കം ചെന്ന നിലയില്‍ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പാലോട് നന്ദിയോട് പച്ചമല സ്വദേശി രേഷ്മയാണ് (30) മരിച്ചത്.
സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തുന്നത്.
രണ്ടു ദിവസം മുറിയുടെ കതക് തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസെത്തി കതക് പൊളിച്ച് അകത്തുകയറിയത്തോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അസ്വാഭാവികമ രണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.