KeralaNEWS

വയനാട്ടിൽ അഞ്ച് വയസുള്ള കുഞ്ഞുമായി അമ്മ പുഴയിൽ ചാടി;അമ്മയെ രക്ഷിച്ചു, കുഞ്ഞിനായി തിരച്ചിൽ

വയനാട്:  അഞ്ച് വയസ് പ്രായമായ കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി.വെണ്ണിയോടാണ് സംഭവം.
അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.കുഞ്ഞിനായി തിരച്ചില്‍ തുടരുകയാണ്.

വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. പാലത്തില്‍ ചെരുപ്പും കുട്ടിയുടെ കുടയും കണ്ടതോടെ നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.ഫയർഫോഴ്സ് എത്തുന്നതിനു മുൻപ് തന്നെ നാട്ടുകാർ അമ്മയെ രക്ഷിച്ചിരുന്നു.ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Signature-ad

കുട്ടിക്കായി ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Back to top button
error: