തിരുവനന്തപുരം: ക്രൈസ്തവരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റിട്ട സിനിമ സംഘട്ടന സംവിധായകനും ഹിന്ദു മുന്നണി അനുഭാവിയുമായ കനല്‍ കണ്ണനെ നാഗര്‍കോവില്‍ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ 16 നാണ് കനല്‍ കണ്ണൻ ട്വിറ്റര്‍ അകൗണ്ടില്‍ ”പാശ്ചാത്യ രാജ്യങ്ങളിലെ മതസംസ്ക്കാരത്തിന്റെ സത്യാവസ്ഥ ഇതാണ്” എന്ന രീതിയില്‍ ട്വീറ്റ് ചെയ്തത്. ഒപ്പം ക്രൈസ്തവരെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ക്ലിപ്പിങ്ങ്സും തമിഴ് ഗാനവും ഉള്‍പെടുത്തിയിരുന്നു.
ഇതിനെതിരെ ഭൂതപാണ്ടി തിട്ടുവിള സ്വദേശി എം. ആസ്റ്റിൻ ബെനറ്റ് ഓണ്‍ലൈനായി നല്‍കിയ പരാതിയിലാണ് സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്.
തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ കനല്‍കണ്ണനെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ചോദ്യം ചെയ്യുന്നത് നീണ്ടു പോകുന്നുവെന്നാരോപിച്ച് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എസ്.പി. ഓഫീസില്‍ എത്തി.