CrimeNEWS

വ്യാജരേഖ നിർമ്മാണത്തിലും വിതരണത്തിലും ഏർപ്പെട്ട 33 ഫിലിപ്പീൻസ് പൗരൻമാർ കുവൈത്തിൽ പിടിയിൽ

കുവൈത്ത് സിറ്റി: വ്യാജരേഖ നിർമ്മിച്ച 33 ഫിലിപ്പീൻസ് പൗരൻമാർ കുവൈത്തിൽ അറസ്റ്റിലായി. വ്യാജരേഖകളുടെ നിർമ്മാണത്തിലും വിതരണത്തിലും ഏർപ്പെട്ട 33 ഫിലിപ്പീൻസ് സ്വദേശികളാണ് പിടിയിലായത്. ഉപപ്രധാനമന്ത്‌രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അൽസബാഹിന്റെ നിർദ്ദേശം അനുസരിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെയും ഫിലിപ്പീൻസ് എംബസിയുടെയും സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്.

കുവൈത്തിൽ താമസിക്കുന്ന ഫിലിപ്പീൻസ് സ്വദേശികൾക്ക് നിർണായകമായ പഠന സർട്ടിഫിക്കറ്റുകൾ, വിവാഹ കരാറുകൾ, ഡ്രൈവിങ് പെർമിറ്റുകൾ എന്നിവ വ്യാജമായി നിർമ്മിച്ച് വിതരണം ചെയ്യുകയായിരുന്നു ഇവർ. അറസ്റ്റിലായവരെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

Back to top button
error: