KeralaNEWS

അമൃത ഉൾപ്പെടെ കേരളത്തിലെ മൂന്നു ട്രെയിനുകളുടെ സര്‍വീസുകള്‍ ദീര്‍ഘിപ്പിക്കാനൊരുങ്ങി റയിൽവെ

തിരുവനന്തപുരം:കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളുടെ സര്‍വീസുകള്‍ ദീര്‍ഘിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ. തിരഞ്ഞെടുത്ത റൂട്ടുകളിലാണ് അഴിച്ചുപണി നടത്തുന്നത്.

തിരുവനന്തപുരം മുതല്‍  മധുര വരെ സര്‍വീസ് നടത്തുന്ന അമൃത എക്സ്പ്രസ്  രാമേശ്വരം വരെയാണ് ദീര്‍ഘിപ്പിക്കുന്നതാണ്. കൂടാതെ, ഗുരുവായൂര്‍- പുനലൂര്‍ എക്സ്പ്രസ് മധുര വരെയും സര്‍വീസ് നടത്തും.

പാലക്കാട് നിന്ന് തിരുനെല്‍വേലിയിലേക്ക് സര്‍വീസ് നടത്തുന്ന പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടുന്നതാണ്. വേനല്‍ അവധിക്കാലത്ത് മുംബൈയില്‍ നിന്ന് കന്യാകുമാരിയിലേക്ക് സര്‍വീസ് നടത്തുന്ന സ്പെഷ്യല്‍ ട്രെയിനും എറണാകുളം-വേളാങ്കണ്ണി സർവീസും സ്ഥിരമാക്കുന്ന കാര്യവും റെയില്‍വേ പരിഗണിക്കുന്നുണ്ട്.

ഇതുകൂടാതെ വടക്കു കിഴക്കൻ സംസ്ഥാനത്തുനിന്ന് കേരളത്തിലേക്ക് ഒരു ട്രെയിൻ കൂടി സര്‍വീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സെക്കന്ദരാബാദില്‍ നടന്ന റെയില്‍വേ ടൈം ടേബിള്‍ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

Back to top button
error: