സൗന്ദര്യസംരക്ഷണത്തിന് പണ്ട് മുതൽക്കേ ഉപയോഗിച്ച് വരുന്ന ഒന്നാണ് ചെറുപയർ. വൈറ്റമിൻ എ, സി എന്നിവയാൽ സമ്പന്നമായ ചെറുപയർ ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകാൻ സഹായിക്കുന്നു. മുഖത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ ഏറെ സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗമാണ് ചെറുപയർ പൊടി.
ചെറുപയർ ചർമ്മത്തെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും അതിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. ആരോഗ്യകരമായ തിളക്കത്തിന് ആവശ്യമായ വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് ചെറുപയർ.
രണ്ട് ടീസ്പൂൺ ചെറുപയർ പൊടിയിലേക്ക് അൽപം അപം തൈര് ചേർക്കുക. നന്നായി മിക്സ് ചെയ്ത ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ചെറുപയർ ഫേസ് പായ്ക്ക് ചർമ്മത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനു പുറമേ സുഷിരങ്ങൾ എണ്ണയും അഴുക്കും അടയുന്നത് തടയുന്നു. ചെറുപയറിന് സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്.
തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിന് പ്രകൃതിദത്തമായ ക്ലെൻസർ കൂടിയാണ്. മാത്രമല്ല, തൈരിൽ നേരിയ ബ്ലീച്ചിംഗ് ഇഫക്റ്റുകൾ ഉണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകാനും പാടുകൾ ഇല്ലാതാക്കാനും സഹായിക്കും. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും ചുളിവുകൾക്കെതിരെയും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
രണ്ട് ടീസ്പൂൺ ചെറുപയർ പൊടിയും ഒരു ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതും അൽപം പാലും മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.