NEWSPravasi

കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനം റദ്ദാക്കി

കൊച്ചി:യന്ത്ര തകരാറിലായതിനെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്കുള്ള വിമാനം റദ്ദാക്കി.
ഇന്നലെ രാത്രി 11.45 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് തകരാര്‍ പരിഹരിക്കപ്പെടാഞ്ഞതിനെത്തുടര്‍ന്ന് റദ്ദാക്കിയത്.
152 പേരാണ് ഈ വിമാനത്തില്‍ ദുബായിലേക്ക് പോകേണ്ടിയിരുന്നത്. സാങ്കേതിക തകരാര്‍ പരിഹരിച്ച്‌ വിമാനം ഇന്ന് ദുബായിലേക്ക് പുറപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തകരാര്‍ പരിഹരിക്കാനാകാതെ വന്നതോടെ വിമാനം റദ്ദാക്കുകയായിരുന്നു.

Back to top button
error: