KeralaNEWS

കണ്ണൂരിൽ പന്ത്രണ്ടുകാരനെ ലൈംഗികമായി ഉപദ്രവിച്ച ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍

കണ്ണൂർ:അഞ്ചരക്കണ്ടി വണ്ണാന്‍റെമെട്ടയില്‍ ബാര്‍ബര്‍ ഷോപ്പില്‍ പന്ത്രണ്ടുകാരനെ ലൈംഗികമായി ഉപദ്രവിച്ച ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് അറസ്റ്റില്‍.
ഉത്തര്‍പ്രദേശ് സ്വദേശിയായ ഇൻജാര്‍ (46) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാനായി എത്തിയ പന്ത്രണ്ടുകാരനെ ഷോപ്പിലെ ജീവനക്കാരനായ ഇൻജാര്‍ ഉപദ്രവിച്ചെന്നാണ് പരാതി.

പരാതി പ്രകാരം പിണറായി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തലശേരി അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Back to top button
error: