KeralaNEWS

9 മണിക്കൂര്‍ നീണ്ട ശസ്‍ത്രക്രിയ;മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ ആരോഗ്യം വീണ്ടെടുക്കുന്നു

കൊച്ചി: കൊല്ലം സുധിയുടെ മരണത്തിനിടയായ വാഹനാപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ ആരോഗ്യം വീണ്ടെടുക്കുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു താരം. താൻ പഴയതിലും ഊര്‍ജ്ജസ്വലനായി തിരിച്ചു വരുമെന്നും തന്നെ സ്നേഹിക്കുന്നവര്‍ വിഷമിക്കരുതെന്നും മഹേഷ് കുഞ്ഞുമോൻ പറഞ്ഞു.

 

Signature-ad

‘എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. മിമിക്രിയിലൂടെയാണ് എന്നെ എല്ലാവരും തിരിച്ചറിഞ്ഞതും ഇഷ്ടപ്പെട്ടതും. കുറച്ചു നാളത്തേയ്‌ക്ക് ഞാൻ വേദിയില്‍ കാണില്ല. റെസ്റ്റ് ആണ് വേണ്ടത്. ആരും അതില്‍ വിഷമിക്കേണ്ട. പഴയതിനേക്കാളും ഊര്‍ജ്ജത്തോടെ ഞാൻ തിരിച്ചു വരും. അപ്പോഴും നിങ്ങളുടെ സ്‌നേഹവും പിന്തുണയും എനിക്ക് ഉണ്ടാവണം’-എന്ന് മഹേഷ് കുഞ്ഞുമോൻ പറഞ്ഞു.

 

താടിയെല്ലുകളുടെയും പല്ലുകളുടെയും ചികിത്സയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് ശേഷം മൂക്കിനുണ്ടായ ചതവും ചികിത്സിക്കും. മുഖത്തും പല്ലുകള്‍ക്കും പരുക്കേറ്റ് മഹേഷ് കുഞ്ഞുമോന് ഒമ്ബത് മണിക്കൂര്‍ നീണ്ട ശസ്‍ത്രക്രിയ ആയിരുന്നു നടത്തിയത്.താരത്തിന്റെ കൈക്കും ഒടിവുണ്ട്.
ജൂൺ 5 പുലര്‍ച്ചെ നാലരയോടെ കയ്‍പമംഗലം പനമ്ബിക്കുന്നിലായിരുന്നു അപകടം. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു.ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: