KeralaNEWS

നായ കുറുകെ ചാടി;ബൈക്ക് യാത്രക്കാരന്‍ ലോറിക്കടിയിൽപ്പെട്ട് മരിച്ചു

കൊച്ചി: നായ കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു.മൂലമ്ബള്ളി സ്വദേശി സാള്‍ട്ടന്‍(24) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ എറണാകുളം കോതാട് വച്ചാണ് അപകടമുണ്ടായത്.നായ കുറുകെ ചാടിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയില്‍പ്പെടുകയായിരുന്നു.
വരാപ്പുഴ പൊലീസ് സംഭവസ്ഥലത്ത് എത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Back to top button
error: