KeralaNEWS

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍ 

മൂവാറ്റുപുഴ:പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

തലക്കോട് മലയൻകുന്നേല്‍ രാഹുല്‍ (26) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ കോടതി വളപ്പിലുള്ള അഭിഭാഷക ഓഫിസില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന യുവതിയെയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്.ഇയാളില്‍ നിന്ന്  എയര്‍ഗണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

 

Signature-ad

ബുധനാഴ്ച വൈകിട്ട് യുവതി മാത്രം ഓഫിസിലുള്ളപ്പോഴാണ് സംഭവം. യുവതിക്കുനേരെ തോക്കുചൂണ്ടി ഒരുമിച്ച്‌ ജീവിക്കാൻ തയാറായില്ലെങ്കില്‍ യുവതിയേയും ബന്ധുക്കളേയും കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതിയെ ബലമായി ഓഫിസിന് പുറത്തെത്തിച്ച്‌ കാറില്‍ കയറ്റി.എന്നാല്‍ യുവതി ബഹളംവെച്ച്‌ ആളുകള്‍ കൂടിയതോടെ ഇയാൾ കടന്നുകളഞ്ഞു.

 

ആംബുലൻസ് ഡ്രൈവറായ ഇയാള്‍ മുൻപും ഇതേപോലെ ഭീഷണിയുമായി എത്തിയിട്ടുണ്ടെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ആംബുലൻസ് ഇടിച്ച്‌ അമ്മയേയും സഹോദരനേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും യുവതി പൊലീസിന് മൊഴി നല്‍കി.കച്ചേരിത്താഴത്ത് നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: