CrimeNEWS

ആ കുഞ്ഞുങ്ങൾ എന്ത് പിഴച്ചു ? പിതാവ് ചുറ്റികവച്ച് തലയ്ക്കടിച്ചു കൊന്നത് നാലും മൂന്നും വയസ്സുള്ള കുട്ടികളെ !!

പിതാവ് ചുറ്റികവച്ച് അടിച്ചുകൊന്ന കുഞ്ഞുങ്ങളുടെ ഫോട്ടോ ആണിത്.ലോകത്തിന്റെ കാപട്യങ്ങളെപ്പറ്റിയോ ചതിക്കുഴികളെപ്പറ്റിയോ അറിയാൻ ഇനിയും എത്ര വർഷങ്ങൾ അവർക്കിവിടെ ജീവിക്കേണ്ടിയിരുന്നു.പക്ഷെ ഒന്നുമറിയാതെ അവർ പോയി.പിതാവ് ചുറ്റികവച്ച് അടിക്കുമ്പോൾ സ്ഫോടനം പോലെ എന്തോ ഒന്ന് അവരുടെ തലയ്ക്കുള്ളിൽ മിന്നിമറഞ്ഞിരിക്കാം.കൊടും വേദനയുടെ ചിതറിത്തെറിച്ച ശബ്ദത്തിന്റെ ഒരുതുണ്ട് അവരുടെ ചുണ്ടുകൾ വരെയും ഒരുപക്ഷേ എത്തിയിരിക്കാം.
മൂന്നും നാലും വയസുള്ള മക്കളെ സ്വന്തം പിതാവ് തന്നെയാണ് ചുറ്റിക ഉപയോഗിച്ച്‌ അടിച്ചു കൊലപ്പെടുത്തിയത്.മൈസൂർ ശ്രീരംഗപട്ടണം മരളഗളയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

:പി ശ്രീകാന്ത്(42) ആണ് മക്കളായ ആദര്‍ശ് (നാല്), അമൂല്യ (മൂന്ന്) എന്നിവരെ കൊലപ്പെടുത്തിയത്. കുട്ടികളുടെ മാതാവ് ലക്ഷ്മിക്ക് അക്രമത്തില്‍ പരുക്കേറ്റു. സംഭവ ശേഷം ഒളിവില്‍ പോയ ശ്രീകാന്തിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

 

Signature-ad

ശ്രീകാന്ത് മറളഗളയില്‍ തോട്ടം തൊഴിലാളിയാണ്. ക്രൂരതക്ക് പിന്നിലെ കാരണം എന്തെന്ന് ഇനിയും അറിയില്ല.അതെന്തുതന്നെ ആയാലും  മാപ്പ് അർഹിക്കാത്ത കുറ്റം തന്നെയാണ് അയാൾ ചെയ്തിരിക്കുന്നത്.തങ്ങളുടെ ജനനത്തിനും മരണത്തിനും കാരണം അവരല്ലായിരുന്നു.അയാളായിരുന്നു…അയാൾ മാത്രം !

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: