കൊച്ചിയില്‍ ജോലിക്കാരി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവം; ദുരൂഹത നീക്കണമെന്ന് വനിതാ കമ്മീഷന്‍
തിരുവനന്തപുരം: കൊട്ടിയില്‍ ഫ്‌ളാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി മരിച്ച സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ കമ്മീഷന്‍. കുമാരിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കണമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ആവശ്യപ്പെട്ടു.
കൊച്ചി നഗരമധ്യത്തിലെ ഫ്‌ളാറ്റിലായിരുന്നു കുമാരി ജോലി ചെയ്തിരുന്നത്. കുമാരി ജോലിചെയ്തിരുന്ന ഫ്ളാറ്റിലെ താമസക്കാരുടെ മൊഴി വനിതാ കമ്മീഷന്‍ രേഖപ്പെടുത്തും.
കുമാരിയുടെ മരണം ദുരൂഹമാണ്. ഫ്‌ളാറ്റില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കുമാരി മരിച്ചതെന്നു പറയുമ്പോള്‍ അതിന് കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ കേസില്‍ ഗൗരവമായ അന്വേഷണം വേണം. കേസിന്റെ അന്വേഷണ ചുമതലയുള്ള എറണാകുളം സെന്‍ട്രല്‍ സി.ഐ.യോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ പൊലീസിന് ഇതുവരെ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ജോസഫൈന്‍ കുറ്റപ്പെടുത്തി.
തമിഴ്‌നാട് സേലം സ്വദേശിനി കുമാരി(രാജകുമാരി-55)ആണ് ഫ്‌ളാറ്റിന്റെ ആറാംനിലയില്‍നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചത്. കൊച്ചി നഗരമധ്യത്തിലെ ഫ്‌ളാറ്റിലായിരുന്നു കുമാരി ജോലി ചെയ്തിരുന്നത്.