തൃശൂരിൽ കിണര്‍ ഇടിഞ്ഞ് വീണ് വയോധികന് മരിച്ചു.ചേര്‍പ്പ് സ്വദേശി പ്രതാപന്(65) ആണ് മരിച്ചത്.
സിഎന്‍എന്‍ സ്കൂളിന് സമീപം ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.കരയിൽ നിന്ന് കുളിക്കുന്നതിനിടയിൽ കിണർ ഇടിഞ്ഞ് താഴുകയായിരുന്നു പ്രതാപനൊപ്പം ഭാര്യ വത്സലയും കിണറ്റില്‍ വീണിരുന്നു.ഇവരെ പിന്നീട് രക്ഷിച്ചെങ്കിലും പ്രതാപന് മരണം സംഭവിക്കുകയായിരുന്നു.
കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വത്സലയും കിണറ്റില്‍ വീണത്. വത്സലയെ രക്ഷിച്ച് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.ആഴമുള്ള കിണറായിതിനാല്‍ മൂന്നു മണിക്കൂറിലേറെ തിരച്ചിലിന് ശേഷമാണ് പ്രതാപന്റെ മൃതദേഹം പുറത്തെടുത്തത്.