KeralaNEWS

ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് ധനസഹായം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകിയതിന് ഇ ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി മടക്കി

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗം ചെയ്ത് എന്ന് ആരോപിച്ച് ഇഡി അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി മടക്കി ഹൈക്കോടതി. മതിയായ രേഖകള്‍ ഇല്ലെന്ന കാരണത്താലാണ് നടപടി.

പത്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിക്കാനാവില്ല എന്ന് ചീഫ്ജസ്റ്റിസ് നിലപാടെടുത്തു. പത്രവാര്‍ത്തകള്‍ക്ക് എന്ത് ആധികാരികതയെന്നും ഹൈക്കോടതി ഹര്‍ജിക്കാരനോട് ആരാഞ്ഞു.  യഥാര്‍ത്ഥ രേഖകള്‍ സഹിതം ഹർജി വീണ്ടും സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

Signature-ad

ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് മുഖ്യമത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും മരണാനന്തരം സഹായ ധനം നൽകിയതിനെ ചോദ്യം ചെയ്തു കൊണ്ട്  സമർപ്പിച്ച ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

Back to top button
error: