യുവാവ് ട്രെയിനില്‍ നിന്നിറങ്ങുമ്ബോള്‍ യുവതിയെടുത്ത ഫോട്ടോയാണ് റെയില്‍വെപൊലിസ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.പ്രതിയെ കുറിച്ചു വിവരം ലഭിച്ചാല്‍ കണ്ണൂര്‍ റെയില്‍വെ പൊലിസില്‍ അറിയിക്കാനാണ് നിര്‍ദ്ദേശം.
തിങ്കളാഴ്ച്ച വൈകുന്നേരം നാലേകാലിനാണ് സംഭവം.ട്രെയിനിൽ യുവതിക്കെതിരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.ഇതുകണ്ടു യുവതി ബഹളം വെച്ചപ്പോള്‍ എടക്കാട് റെയില്‍വെ സ്റ്റേഷനില്‍ യുവാവ് ഇറങ്ങി ഓടി.
തുടർന്ന് ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോള്‍ യുവതി കണ്ണൂര്‍ റെയില്‍വെ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.ഇതിനെ തുടര്‍ന്നാണ് റെയില്‍വെ പൊലിസ് അന്വേഷണമാരംഭിച്ചത്. പ്രതിയുടെ സി.സി.ടി.വി ക്യാമറദൃശ്യം സോഷ്യല്‍മീഡിയയിലൂടെയാണ് പൊലിസ് പുറത്തുവിട്ടത്.
എലത്തൂര്‍ ട്രെയിന്തീവയ്പ്പിനു ശേഷം ട്രെയിനില്‍ റെയില്‍വെ പൊലിസ് സുരക്ഷ ശക്തമായ സാഹചര്യത്തിലാണ് സ്ത്രീകളുടെ കംപാര്‍ട്ട്മെന്റില്‍ കയറി യുവാവ് നഗ്നതാപ്രദര്‍ശനം നടത്തിയത്. ഇതു റെയില്‍വെ പൊലിസ് ഗൗരവകരമായാണ് വീക്ഷിക്കുന്നത്.