IndiaNEWS

ഡി കെ ശിവകുമാര്‍ ബി ജെ പി നേതാവ് യദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി; ഊഹാപോഹങ്ങൾ ശക്തം

ബംഗളൂരു:കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യദിയൂരപ്പയും തമ്മിലുള്ള കൂടിക്കാഴ്ച കർണാടകയിൽ  രാഷ്ട്രീയ കോലാഹലങ്ങൾക്ക് വീണ്ടും വഴിതെളിച്ചിരിക്കുകയാണ്.

തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതില്‍ കടുത്ത അസംതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് ഡി കെ ശിവകുമാർ യദിയൂരപ്പയെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടത്.യദിയൂരപ്പയും ബിജെപി നേതൃത്വത്തോട് കലഹിച്ചു നിൽക്കുന്ന ഒരാളാണെന്നത് ഇതിന് കൂടുതൽ മാനം നൽകുന്നു.

 

Signature-ad

മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിന് പിന്നാലെ മന്ത്രി സഭാ പുനസംഘടനയില്‍ വകുപ്പുകള്‍ തിരുമാനിക്കാനുളള അവകാശം പൂര്‍ണ്ണമായും മുഖ്യമന്ത്രിക്ക് വിട്ടു കൊടുത്തതോടെ ഡി കെ ശിവകുമാർ കടുത്ത അമര്‍ഷത്തിലായിരുന്നു.ഈ സംഭവങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിയുമായി പ്രകടമായ അകല്‍ച്ചയിലാണ് ഡി കെ ശിവകുമാര്‍. ഇത് മനസിലാക്കിക്കൊണ്ട് ഡി കെ ശിവകുമാറിനെ വരുതിയില്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ബി ജെ പി അതീവ തന്ത്രപരമായും രഹസ്യമായും നടത്തുന്നുണ്ട്.

 

ഇതിനിടയിൽ ഡി കെ ശിവകുമാര്‍ മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യദിയൂരപ്പയെ സന്ദര്‍ശിച്ചതോടെ അത് വലിയതോതിൽ‌ രാഷ്ട്രീയ ഊഹാപോഹങ്ങള്‍ക്കും  വഴിവച്ചിരിക്കുകയാണ്.

 

ഡി കെ ശിവകുമാറുമായി വൈരാഗ്യമുള്ള കര്‍ണ്ണാടകയിലെ സീനിയര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ പ്രവീണ്‍ സൂദിനെ കേന്ദ്രം സിബിഐ ഡയക്ടറാക്കിയത് ഇദ്ദേഹത്തെ വരുതിയില്‍ കൊണ്ടുവരാനുള്ള നീക്കമാണെന്നും വ്യാഖ്യാനിക്കുന്നുണ്ട്.

Back to top button
error: