തിരുവനന്തപുരം: കാട്ടുപന്നികളെ കൊല്ലാൻ അനുമതി നല്‍കുന്ന പുതുക്കിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
നാട്ടിലേക്കിറങ്ങുന്ന പൊതുജനങ്ങള്‍ക്ക് ശല്യമായ കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവുകളുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നതാണ് ഉത്തരവ്.
കഴിഞ്ഞ ദിവസവും തൃശ്ശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥൻ കൊല്ലപ്പെട്ടിരുന്നു. തളി വിരുട്ടാണം പാണീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് രാജീവാണ്(61) മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാല് മണിക്കായിരുന്നു സംഭവം നടന്നത്.