LocalNEWS

ഗര്‍ഭിണിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: ഗര്‍ഭിണിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പുനലൂർ കല്ലാര്‍ സ്വദേശിനി ശരണ്യ(23)യാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടന്ന ശരണ്യ, രാവിലെ മുറി തുറക്കാതായതോടെ വീട്ടുകാർ വാതില്‍ പൊളിച്ച്‌ അകത്ത് കടന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒന്നര വര്‍ഷം മുൻപായിരുന്നു ശരണ്യയുടെ വിവാഹം. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പുനലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: