LocalNEWS

മന്ത്രി പുച്ഛിച്ച ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ഒടുവിൽ ഫലം കണ്ടു; ലൈഫ് മിഷനിൽ വീട് നിഷേധിക്കപ്പെട്ട അനാഥ ദളിത് സഹോദരിമാർക്ക് വീടൊരുങ്ങി

മലപ്പുറം നന്നമ്പ്രയിൽ സ്വന്തമായി ഒരു വീടോ ഒരു തുണ്ട് ഭൂമിയോ സ്വന്തമായില്ലാത്ത പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രേഷ്മ, രശ്മി കൃഷ്ണപ്രിയ എന്നീ സഹോദരിമാർക്ക് ലൈഫ് മിഷൻ വീട് നിഷേധിച്ച വാർത്ത കഴിഞ്ഞ ഫെബ്രുവരി അഞ്ചിനായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് പുറംലോകത്തെ അറിയിച്ചത്. രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കളെ നഷ്ടമായതാണ് ഈ പെൺകുട്ടികൾക്ക്. ഇവരുടെ പ്രായമായ കാളി മുത്തശ്ശി ഇത്രയും കാലം കൂലിപ്പണിക്ക് പോയാണ് മൂന്ന് പേരെയും വളര്‍ത്തിയത്. രേഷ്മയും ഡിഗ്രി പൂര്‍ത്തിയാക്കിയ രശ്മിയും കുറച്ചു മാസമായി ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്നുണ്ട്. ഇളയ പെണ്‍കുട്ടി ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്.

Signature-ad

മുത്തശ്ശിയും മകനും കുടുംബവുമൊക്കെയായി ഒമ്പതോളം അംഗങ്ങൾ താമസിക്കുന്ന വീട്ടിലായിരുന്നു സഹോദരിമാർ ഇക്കാലമത്രയും താമസമാക്കിയിരുന്നത്.
ഇവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി
അയല്‍വാസിയായ കുഞ്ഞൂട്ടി എന്നയാള്‍ വീടിനാവശ്യമായ മൂന്ന് സെന്റ്‌ സ്ഥലം വിട്ടുനല്‍കി. തുടർന്ന് സ്വന്തമായൊരു വീടെന്ന സ്വപ്നത്തിനായി ഈ പെൺകുട്ടികൾ കയറിയിറങ്ങിയത് നിരവധി സര്‍ക്കാര്‍ ഓഫീസുകളാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷ നല്‍കിയപ്പോള്‍ വിചിത്രമായ ഒരു വാദമുന്നയിച്ചാണ് ഇവരുടെ അപേക്ഷ തള്ളിയത്. പെണ്‍കുട്ടികള്‍ വിവാഹിതരല്ലെന്നും, ലൈഫ് പദ്ധതി ചട്ടപ്രകാരം അപേക്ഷകരെ കുടുംബമായി പരിഗണിക്കാനാകില്ല എന്ന വാദമായിരുന്നു വീട് നൽകാതിരിക്കാനുള്ള ഉദ്യോഗസ്ഥരുടെ വാദം. ആദ്യഘട്ടത്തില്‍ വീട് നല്‍കാമെന്ന ഉറപ്പാണ് പിന്നീട് രണ്ടുവര്‍ഷത്തിന് ശേഷം എഗ്രിമെന്റ് ഒപ്പിടുന്ന ഘട്ടത്തിൽ നന്നമ്പ്ര പഞ്ചായത്ത് തടസ്സവാദം നിരത്തി തള്ളിയത്. പ്രതിപക്ഷം വാര്‍ത്ത അടിയന്തരപ്രമേയമായി നിയമസഭയില്‍ കൊണ്ടുവന്നു. എന്നാല്‍ തദ്ദേശ വകുപ്പ് മന്ത്രി എം. ബി. രാജേഷ് വിഷയത്തിലെ ഉദ്യോഗസ്ഥ നടപടിയെ പിന്തുണക്കുകയായിരുന്നു.

ഏഷ്യാനെറ്റ് വാർത്ത നിയമസഭയിൽ ചർച്ചയായതിന്റെ പശ്ചാത്തലത്തിൽ ചാലക്കുടി ആസ്ഥാനമായ സന്നദ്ധ സംഘടനയായ ഫിലോകാലിയ എന്ന സന്നദ്ധ സംഘടന വീട് നിർമ്മിച്ചു നൽകാൻ തയാറാകുകയായിരുന്നു നാട്ടുകാർ കൂടി ഒപ്പം നിന്നതോടെ രണ്ടര മാസത്തിനുള്ളില്‍ വീടുപണി പൂര്‍ത്തിയാകുകയായിരുന്നു. ഇന്ന് നടന്ന പാലുകാച്ചല്‍ ചടങ്ങില്‍ നാടൊന്നാകെയായിരുന്നു പങ്കെടുത്തത്

Back to top button
error: