KeralaNEWS

മദനൻ എന്ന അച്ഛന്റെയും ഖദീജ എന്ന മകളുടെയും കഥ

ഴിഞ്ഞ ദിവസം ഖദീജയുടെ നിക്കാഹായിരുന്നു.ഉപ്പയായി മദനൻ കൂടെ നിന്നപ്പോൾ
പുതിയകാവ്‌ മഹല്ല് ഖത്തീബ്‌ ശംസൂദ്ദീൻ വഹബീ നിക്കാഹിന് നേതൃത്വം നൽകി.
തൃശൂർ ജില്ലയിലെ പുതിയ കാവലിലാണ് മദനൻ  താമസിക്കുന്നത്.വർഷങ്ങൾക്ക്‌ മുൻപ്‌ പട്ടാമ്പിയിൽ നിന്നും മദനന്  ഒരു പെൺകുഞ്ഞിനെ കിട്ടി.ആരും സംരക്ഷിക്കാൻ ഇല്ലാതിരുന്ന ഒരു കൊച്ച്‌ പെൺകുട്ടി. പേര്: ഖദീജ.
സ്വന്തം മകളെ പോലെ ഖദീജയെ മദനനും ഭാര്യയും വളർത്തി. അവൾക്ക്‌ വിദ്യാഭ്യാസം നൽകി, നമസ്‌ക്കരിക്കാൻ പഠിപ്പിച്ചു , റമളാനിൽ നോമ്പെടുക്കാൻ ശീലിപ്പിച്ചു, അങ്ങനെ എല്ലാം തികഞ്ഞ ഒരു മുസ്ലീം കുട്ടിയായി തന്നെ മദനൻ അവളെ വളർത്തിയെടുത്തു.
കഴിഞ്ഞ ദിവസം ഖദീജയുടെ വിവാഹാമായിരുന്നു.മണവാളന്റെ കൈകളിലേക്ക്‌ അവളുടെ കൈ ആ അച്ഛൻ ചേർത്ത്‌ വെച്ചു, അമ്മ അവർക്ക്‌ മധുരം നൽകി.

Back to top button
error: