FeatureNEWS

വൈദ്യുതി ബില്‍ കുറക്കാന്‍ ചില ടിപ്സുകൾ

വൈദ്യുതി ബില്‍ കുറക്കാന്‍ ആദ്യം ചെയ്യേണ്ടത് ഉപയോഗത്തിലില്ലാത്ത സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളുടെ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് പോയിന്റില്‍ നിന്നും പ്ലഗ് വേര്‍പ്പെടുത്തിവെക്കുകയും ചെയ്യുക എന്നതുമാണ്. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന മാര്‍ഗ്ഗമാണിത്. ഇനി ഇത് ചെയ്തതുകൊണ്ടുള്ള ഗുണം എന്താണെന്നും പറയാം. പൊതുവെ കമ്പ്യൂട്ടര്‍, ടെലിവിഷന്‍ എന്നിവ ഉപയോഗം കഴിഞ്ഞാലും അവയുടെ പവര്‍ ബട്ടണ്‍/സ്വിച്ച് ഓഫ് ചെയ്ത ശേഷം നമ്മള്‍ എഴുന്നേറ്റ് പോവുകയാണ് ചെയ്തുവരാറുള്ളത്.

എന്നാല്‍ അത് തെറ്റായ രീതിയാണ് കാരണം പവര്‍ പ്ലഗ് കണക്റ്റായി നില്‍ക്കുമ്പോള്‍ സ്വിച്ച് ഓണ്‍ ആയിരുന്നാല്‍ വൈദ്യുതി പ്രവാഹം അഥവാ ഉപഭോഗം നടക്കുന്നുണ്ട്. മിക്ക വീടുകളിലും വൈദ്യുതി നഷ്ടമാകുന്ന ഒരു കാരണം ഇതാണ്.

ഉപകരണത്തിന്റെ ബട്ടണ്‍ ഓഫായാല്‍ വൈദ്യുതി പ്രവാഹം പൂര്‍ണ്ണമായി നിലച്ചു എന്ന ധാരണകൊണ്ടാണ് നമ്മള്‍ അങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇനി അങ്ങനെ ചെയ്യരുത്. സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് മാറ്റിയിടുന്നതാണ് ഉചിതം.

Signature-ad

വസ്ത്രങ്ങള്‍ അലക്കി ഉണക്കാന്‍ ഡ്രയര്‍ ഉപയോഗിക്കുന്ന പതിവുണ്ടെങ്കില്‍ ആ പതിവൊന്ന് തിരുത്തി നോക്കൂ. വെയിലുള്ള നേരങ്ങളില്‍ വീടിന് പുറത്തിട്ട് തുണികള്‍ ഉണക്കാവുന്നതാണ്. മഴക്കാലത്ത് വീടിനകത്ത് വെക്കാവുന്ന ക്ലോത്ത് റാക്ക് വാങ്ങി അത് ബാല്‍ക്കണിയിലോ മഴ തട്ടാത്ത ഭാഗത്തായോ വെച്ച് തുണികള്‍ ഉണക്കാവുന്നതുമാണ്. അങ്ങനെ വരുമ്പോള്‍ ഡ്രയര്‍ ഉപയോഗിച്ചുണ്ടാകുന്ന വൈദ്യുതി ചെലവും ലാഭം.

ആര്‍ക്കും ഒന്നും ശ്രമിച്ചാല്‍ അല്ലെങ്കില്‍ ശീലമാക്കിയാല്‍ ഒഴിവാക്കാവുന്ന വൈദ്യുതി ചാര്‍ജ്ജാണ് ബള്‍ബ്, ട്യൂബ് ഉള്‍പ്പടെയുള്ള ഇലക്ട്രിക് വിളക്കുകളുണ്ടാക്കുന്നത്. പകല്‍ സമയങ്ങളില്‍ പരമാവധി വൈദ്യുതി വിളക്കുകളെ ആശ്രയിക്കാതിരിക്കുക. പ്രകൃതിദത്തമായ വെളിച്ചം കണ്ണിന് നല്‍കുന്ന സുഖം ഒരിക്കലും ഒരു ഇലക്ട്രിക് ബള്‍ബും നല്‍കുകയില്ല. അഥവാ കണ്ണിന് സുഖകരമായ രീതിയില്‍ സൂര്യപ്രകാശം എത്തിപ്പെടാത്ത മുറികളുണ്ടെങ്കില്‍ അവിടെ ബള്‍ബുപയോഗിച്ചോളൂ. എങ്കിലും മുറിയില്‍ നിന്ന് മടങ്ങുമ്പോള്‍ ആ വൈദ്യുതിവിളക്കുകള്‍ അണയ്ക്കാന്‍ മറക്കരുത്.

ദിവസവും പുറത്തിറങ്ങുന്നതിന് മുമ്പായി ഇളം ചൂടുള്ള വടിവൊത്ത വസ്ത്രം ധരിച്ച് പോയി ശീലമുള്ളവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ ചെറിയൊരു ത്യാഗം വൈദ്യുതി ബില്ലില്‍ വലിയൊരു മാറ്റം ഉണ്ടാക്കിയേക്കാം.

 

ദിവസവും ഇസ്തിരിയിടാതെ ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരിക്കലായി വസ്ത്രങ്ങള്‍ ഇസ്തിരിയിടുക. ഒറ്റയടിക്ക് കുറേയേറെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് എടുത്തുവെക്കുന്നത് സമയവും വൈദ്യുതിയും ലാഭിക്കും ഉറപ്പ്. വസ്ത്രങ്ങള്‍ എപ്പോഴും നല്ലപോലെ മടക്കിയൊതുക്കി വെക്കുകയാണെങ്കില്‍ എപ്പോഴും ഇസ്തിരിയിടേണ്ട ആവശ്യവുമില്ല.

 

പുറത്തുപോയി വന്ന് വീട്ടിലെത്തിയാലുടനെ നമ്മള്‍ ചെയ്യുന്ന കാര്യമാണ് ലൈറ്റ് ഓണ്‍ ചെയ്യുക ഒപ്പം തന്നെ ഫാനും ഓണ്‍ ചെയ്യുക. എന്നാലും കാറ്റ് കൊണ്ട് അല്പം ആശ്വാസം കിട്ടിയാല്‍ കറങ്ങുന്ന ഫാനിനെ മറന്ന് നമ്മള്‍ മറ്റൊരു ഭാഗത്തേക്ക് ഓരോ ആവശ്യങ്ങള്‍ക്കായി നീങ്ങുകയും ചെയ്യും. ആരും ഓഫ് ചെയ്യാനില്ലാതെ എന്തിനോ വേണ്ടി കറങ്ങുന്ന ഫാനും ലൈറ്റും അപ്പോഴും അവിടെ കാണാം. ഈ ശീലം ഇനി മാറണം. ആവശ്യത്തിന് ഉപയോഗിച്ച ശേഷം താമസംവിനാ ഓഫ് ചെയ്യുക ഈ രണ്ടുപകരണങ്ങളും.

Back to top button
error: