KeralaNEWS

വിവാഹവാഗ്ദാനം നല്‍കി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്നു പേർ അറസ്റ്റില്‍ 

തിരുവല്ല:വിവാഹവാഗ്ദാനം നല്‍കി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്നു പേർ അറസ്റ്റിലായി.
കോയിപ്രം പനച്ചേരിമുക്ക് വള്ളിക്കാട്ടു വീട്ടില്‍ ജിഫിന്‍ ജോര്‍ജ്ജ് (27), തോട്ടപ്പുഴശ്ശേരി ചിറയിറമ്ബ് പനച്ചേരിമുക്ക് കുഴിമണ്ണില്‍ വീട്ടില്‍ മെല്‍വിന്‍ ടി മൈക്കിള്‍ (24),കോട്ടയം ഉദയനാപുരം വൈക്കപ്രയാര്‍ കൊച്ചുതറ വീട്ടില്‍ ജിമ്മി തോമസ് (24) എന്നിവരാണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി മോട്ടോര്‍ സൈക്കിളില്‍ കയറ്റി തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ജിഫിന്‍ ജോര്‍ജ്ജ് അറസ്റ്റിലായത്.വിവാഹം കഴിക്കാമെന്ന് വാക്കുനല്‍കിയാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്.

 

Signature-ad

കുട്ടിയുടെ മാതാവിന്റെ മൊഴിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.കഴിഞ്ഞമാസം 18 ന് കുട്ടിയെ ഇയാള്‍ മലപ്പുറം കുറ്റിപ്പുറത്തെ ലോഡ്ജിലെത്തിച്ച്‌ പലതവണ ബലാത്സംഗം ചെയ്തതായി കുട്ടി പൊലീസിന് മൊഴി നല്‍കി.പിന്നീട് 30-ന് രാവിലെ 9.30-ന് ബൈക്കില്‍ കയറ്റി കോന്നിയിലെത്തിച്ച്‌ അവിടെ ബൈക്ക് വച്ചശേഷം ബസില്‍ തിരുവനന്തപുരത്തെത്തി.പിറ്റേന്ന് ട്രെയിനില്‍ മംഗലാപുരത്ത് എത്തി അവിടെ ഒരു ലോഡ്ജ് മുറിയില്‍ വച്ച്‌ വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു.അവിടെവച്ചാണ് മെൽവിനും ജിമ്മിയും കുട്ടിയെ പീഡിപ്പിച്ചത്.ഇരുവരും ജിഫിന്റെ സുഹൃത്തുക്കളാണ്.

 

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി, പൊലീസ് തെളിവുകള്‍ ശേഖരിച്ചു. കുട്ടി നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്.
കോയിപ്രം പൊലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐമാരായ ഉണ്ണികൃഷ്ണന്‍, ഷൈജു, എസ് സി പി ഓ ജോബിന്‍, സി പി ഓമാരായ നെബു, സുജിത് എന്നിവരാണുള്ളത്.

Back to top button
error: