തിരുവനന്തപുരം:ഓടാതെ കിടക്കുന്ന 1300 ബസുകൾ ഉടൻ അറ്റകുറ്റപ്പണികൾ നടത്തി നിരത്തിലിറക്കാൻ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന്റെ ഉത്തരവ്.ഇതിന് വേണ്ടി എല്ലാ യൂണിറ്റുകളിലും അധിക സമയ സിംഗിള്‍ ഡ്യൂട്ടി സമ്ബ്രദായം നടപ്പാക്കും.
കോവിഡ് കാലത്തിന് ശേഷം 3400 ബസുകള്‍വരെ മാത്രമേ പ്രതിദിന സര്‍വീസിന് ഉപയോഗിക്കാന്‍ കഴിയുന്നുള്ളൂ. 6300 ഓളം ബസുകള്‍ ഉണ്ടായിരുന്നതില്‍ 1000ല്‍ അധികം പൊളിച്ചു വില്ക്കുകയും ചെയ്തു. ഇപ്പോള്‍ വിവിധ ജില്ലാ വര്‍ക്ക് ഷോപ്പുകളിലായുള്ള 1300 ബസുകള്‍ കൂടി നിരത്തിലിറക്കാനാണ് നീക്കം.
പരമാവധി കൂടുതല്‍ ബസുകള്‍ ഓടിക്കുക വഴി പ്രതിദിനം 30 ശതമാനം കിലോമീറ്ററുകള്‍ അധികമായി സര്‍വീസ് നടത്തുകയും പ്രതിദിനവരുമാനം നിലവിലുള്ളതിന്‍റെ 35 ശതമാനം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം.