ആലപ്പുഴ:പെരുമ്പളം – പാണാവള്ളി പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു.പൂർത്തിയായി കഴിഞ്ഞാൽ ഇതാകും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പാലം.
ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലത്തിലെ പെരുമ്പളം ദ്വീപിനെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന 1115 മീറ്റർ നീളമുള്ള പാലമാണ് പെരുമ്പളം പാണാവള്ളി പാലം.ഊരാളുങ്കല്‍തൊഴിലാളി സഹകരണ സംഘമാണ് ഈ കൂറ്റന്‍ പാലത്തിന്‍റെ നിര്‍മ്മാണം നടത്തുന്നത്.
97.12 കോടി രൂപ ചിലവഴിച്ചാണ് നിർമ്മാണം . 35മീറ്റർ നീളമുള്ള 27 സ്‌പാനുകളും 55 മീറ്റർ നീളമുള്ള 3 ബോ സ്ട്രിംഗ് ആർച്ച് സ്‌പാനുകളുമുള്ള പാലത്തിന്റെ വീതി 11.0 മീറ്റർ ആണ്.നിലവിൽ 35 മീറ്റർ നീളമുള്ള 26 ഗർഡറുകളുടെ പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള ഗർഡറുകളുടെ പ്രവർത്തികളും അതിവേഗം പുരോഗമിക്കുകയാണ്.
കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്താണ് ആലപ്പുഴ ജില്ലയിലെ പെരുമ്പളം. പ്രകൃതിരമണീയമായ സ്ഥലം.10000 ല്‍ താഴെ മാത്രം. ജനസംഖ്യയുള്ള ഇവരിൽ ഏറിയപങ്കും മത്സ്യതൊഴിലാളികളാണ്.
ഈ ദ്വീപില്‍ നിന്ന് ബോട്ട് മാര്‍ഗവും ജങ്കാര്‍ മാര്‍ഗവുമാണ് ആളുകള്‍ പുറംലോകത്തെത്തുന്നത്.
ഇവിടെ നിന്ന് എറണാകുളം ജില്ലയിലെ പൂത്തോട്ടയിലേക്കും ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിലേക്കുമാണ് ബോട്ട് സർവീസുകൾ.കുട്ടികൾ സ്കൂളുകളില്‍ പോകുന്നതും ബോട്ട് മാര്‍ഗം തന്നെ.
ഏറ്റവും ആഴവും , ഒഴുക്കുമുള്ള കായലിലൂടെയാണ് പാലം പണിയുന്നത്.നിര്‍മ്മാണസാമഗ്രികൾ എല്ലാം ജങ്കാര്‍ മാര്‍ഗമാണ് എത്തിക്കുന്നത്.2024 പകുതിയോടെ ഈ പാലം പെരുമ്പളം നിവാസികള്‍ക്കായി തുറന്നുകൊടുക്കും എന്നാണ് കരുതുന്നത്.