KeralaNEWS

തിരുവനന്തപുരത്തു നിന്നും വിമാനത്തിൽ ‍ഐആര്സിടിസിയുടെ കാശ്മീർ യാത്ര

 തിരുവനന്തപുരം:അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നില്‍ക്കുന്ന കാശ്മീര്‍ ഹെവന്‍ ഓണ്‍ എര്‍ത്ത് എക്സ് ട്രിവാന്‍ഡ്രം പാക്കേജ് കാശ്മീരിന്റെ കാണാക്കാഴ്ചകളും പാരമ്ബര്യങ്ങളും സംസ്കാരവും അറിയുവാനും അനുഭവിക്കുവാനും സഞ്ചാരികളെ ക്ഷണിക്കുന്ന യാത്രയാണ്.ഗുല്‍മാര്‍ഗ്, പഹല്‍ഗാം, സോനാമാര്‍ഗ്, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം യാത്രയില്‍ സന്ദര്‍ശിക്കും.

2023 ജൂണ്‍ 17, ജൂലൈ 1 എന്നിങ്ങനെ രണ്ടു തീയതികളിലായാണ് യാത്ര. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും രാവിലെ 7.30ന് പുറപ്പെടുന്ന ഫ്ലൈറ്റ് വൈകിട്ട് 5.35ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരും. ചെന്നെത്തുന്ന അന്നുതന്നെ ദാല്‍ തടാകത്തിലെ ശിക്കാര വള്ളത്തിലുള്ള യാത്രയും ചാര്‍ ചിനാര്‍ എന്ന ഫ്ലോട്ടിങ് ഗാര്‍ഡനിലെ കാഴ്ചകളും ആസ്വദിക്കാം.

Signature-ad

രണ്ടാമത്തെ ദിവസം സോന്‍മാര്‍ഗ് ആണ് സന്ദര്‍ശിക്കുന്നത്. 2800 മീറ്റര്‍ സമുദ്രനിരപ്പിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ മഞ്ഞുമൂടിയ പര്‍വ്വതങ്ങളുടെ കാഴ്ചയാണുള്ളത്. തജ്‌വാസ് ഹിമാനിയിലേക്കുള്ള യാത്രയാണ് വേനല്‍ക്കാലത്തെ ഇവിടുത്തെ ആകര്‍ഷണം. വൈകിട്ടോടെ തിരികെ ശ്രീനഗറിലേക്ക് വരും.

ലോകോത്തര സ്കീയിങ് ഡെസ്റ്റിനേഷനായ ഗുല്‍മാര്‍ഗ് ആണ് മൂന്നാമത്തെ ദിവസം സന്ദര്‍ശിക്കുന്നത്.ആട്ടിടയന്മാരുടെ താഴ്വര എന്നറിയപ്പെടുന്ന പഹല്‍ഗാം ആണ് നാലാമത്തെ ദിവസം കാണുന്നത്. കുങ്കുമപ്പാടങ്ങളും അവന്തിപ്പൂര്‍ അവശിഷ്ടങ്ങളും ഈ യാത്രയില്‍ കാണാന്‍ സാധിക്കും. വൈകുന്നേരം ദാല്‍ തടാകത്തിലെ ശിക്കരയില്‍ കയറാം, രാത്രി താമസവും ഭക്ഷണവും ഇവിടുത്തെ ഹൗസ് ബോട്ടില്‍ ആയിരിക്കും.പിറ്റേന്ന് രാവിലെ ഷോപ്പിംഗിനുള്ള അവസരമുണ്ടാകുംവൈകിട്ട് 4.35 നാണ് മടക്ക വിമാനം.രാത്രി 11.20ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

കംഫോര്‍ട്ട് ക്ലാസിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. സിംഗിള്‍ ഒക്യുപന്‍സിയില്‍ 53,450 രൂപ, ഡബിള്‍ ഒക്യുപന്‍സിയില്‍ ഒരാള്‍ക്ക് 48,700 രൂപ, ട്രിപ്പിള്‍ ഒക്യുപന്‍സിയില്‍ 47,350 രൂപ, 5-11 പ്രായത്തില്‍ ബെഡ് ആവശ്യമുള്ള കുട്ടിക്ക് 38,850 രൂപ, ബെഡ് ആവശ്യമില്ലാത്ത കുട്ടിക്ക് 36,150 രൂപ, 2-4 പ്രായത്തിലുള്ള കുഞ്ഞിന് 30,600 രൂപ എന്നിങ്ങനെയാണ് നിരക്ക്. യാത്രയിൽ 29 പേര്‍ക്ക് മാത്രമാണ് അവസരം.

Back to top button
error: