തിരുവനന്തപുരം: മെയ് ദിനത്തില്‍ സ്കൂട്ടറില്‍ കറങ്ങിനടന്ന് മദ്യ വില്‍പ്പന നടത്തിയ യുവാവിനെ പിടികൂടി.വെട്ടുകാട് ബാലനഗര്‍ കോളനി നിവാസിയായ സൂര്യ എന്ന ശ്രീജിത് ആണ് പിടിയിലായത്.
തിരുവനന്തപുരം സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് 100 ലിറ്റര്‍ മദ്യവുമായി യുവാവ് കുടുങ്ങിയത്.പ്രതിയുടെ ആക്ടീവ സ്കൂട്ടറില്‍ നിന്നും വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നുമായി 193 കുപ്പികളിലായി സൂക്ഷിച്ചിരുന്ന പോണ്ടിച്ചേരി മദ്യം ഉള്‍പ്പെടെ 100 ലിറ്റര്‍ മദ്യം ആണ് കസ്റ്റഡിയിലെടുത്തത്.മദ്യം വിറ്റ വകയിലെ 5000 രൂപയും യുവാവിന് നിന്ന് കണ്ടെടുത്തു.
സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിബുവിൻ്റെ നിർദ്ദേശാനുസരണമാണ് റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍കുമാര്‍, സന്തോഷ്കുമാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍ സുരേഷ്ബാബു, നന്ദകുമാര്‍,രതീഷ് മോഹന്‍, അക്ഷയ് സുരേഷ്, പ്രബോധ്, എക്സൈസ് ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.