മുംബൈ:മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേർ മരിച്ചു.നിരവധി ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന 12 പേരെ രക്ഷപ്പെടുത്തിയതായി പഞ്ചായത്തിരാജ് സഹമന്ത്രി കപില്‍ പാട്ടീല്‍ അറിയിച്ചു.കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ഗോഡൗണില്‍ 55 ഓളം പേര് ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
മൂന്ന് മണിയോടെ താനെ ജില്ലയില്‍ ഭിവണ്ടിയിലെ ഖാദിപര് പ്രദേശത്താണ് സംഭവം.