01 . മുലപ്പാൽ വർദ്ധനവിന് വേണ്ടി അമ്മമാർ ഏത് ക്ഷേത്ര കൊടിമര ച്ചുവട്ടിലാണ് മഞ്ചാടിക്കുരു സമർപ്പിക്കുന്നത്?
ആറന്മുള പാർത്ഥസാരഥി ക്ഷേത്രം (പത്തനംതിട്ട )
02. മുടി വളരാനാണെന്ന വിശ്വാസത്തിൽ ചൂലു വഴിപാടായി നടത്തുന്ന ക്ഷേത്രം?
കല്ലിൽ ഭഗവതി ക്ഷേത്രം (എറണാംകുളം)
03. കണ്ണു രോഗവും ത്വക് രോഗവും മാറുവാൻ ആദിത്യ പൂജ നടത്തി രക്തചന്ദനമുട്ടികൾ നടയിൽ വെക്കുന്ന ക്ഷേത്രം ?
ആദിത്യപുരം സൂര്യ ക്ഷേത്രം (കോട്ടയം)
04.ആയുർ വർദ്ധനവിന് എള്ള് തുലാഭാരം വഴിപാടായി നടത്തുന്ന ക്ഷേത്രം?
കിള്ളിക്കുറിശ്ശിമംഗലം ശിവക്ഷേത്രം (പാലക്കാട് -തിരുവില്ലാമല )
05. മനോരോഗ നിവാരണത്തിന് ക്ഷീരധാര നടത്തുന്നത് ഏത് ക്ഷേത്രത്തിലാണ്?
തൃച്ചാറ്റ്കുളം മഹാദേവ ക്ഷേത്രം (ആലപ്പുഴ)
06. സന്താനസൗഭാഗ്യത്തിന് അപ്പവും,നെയ്പ്പായസവും വഴിപാട് കഴിക്കുന്ന ക്ഷേത്രം?
പുൽപ്പള്ളി സീതാദേവി ക്ഷേത്രം (വയനാട് )
07. ശനിദോഷത്തിന് നവഗ്രഹജപം വഴിപാടായി നടത്തുന്ന ക്ഷേത്രം?
കീഴൂർധർമ്മശാസ്താ ക്ഷേത്രം (കാസർകോട്)
08. മംഗല്യഭാഗ്യത്തിനും, സന്താനലബ്ധിക്കും അടപ്രഥമൻ നേദ്യമുള്ള ക്ഷേത്രം?
വൈത്തൂർ കാലിയാർ ക്ഷേത്രം (കണ്ണൂർ – ഉളിക്കൽ )
09. തടസ്സങ്ങൾ നീങ്ങാൻ മുട്ടറുക്കക്കലിന് പേരുകേട്ട പ്രധാന ക്ഷേത്രം?
കാടാമ്പുഴ ഭഗവതി ക്ഷേത്രം (മലപ്പുറം)
10 . ശ്വാസംമുട്ടിന് കയറ് തുലാഭാരം പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ?
തൃക്കൂർ മഹാദേവ ക്ഷേത്രം (തൃശ്ശൂർ)
11 . കൂവപ്പായസം നേദ്യമുള്ള ക്ഷേത്രം?
തുറയിൽ ഭഗവതി ക്ഷേത്രം (കോഴിക്കോട്-കാരന്തൂർ)
12. ഉണ്ണിയപ്പം വഴിപാടിന് പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം ?
കൊട്ടാരക്കര ഗണപതി ക്ഷേത്രം (കൊല്ലം)
13. പുകയില ലഹരിയിൽ നിന്നും വിമുക്തമാകാൻ ചുരുട്ട് വഴിപാട് നടത്തുന്ന ക്ഷേത്രം ?
കുതിരാൻമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം (തൃശ്ശൂർ)
14 . അപൂർവ്വമായി മാത്രം കാണപ്പെടുന്ന വലതുകാൽ മടക്കിയിരിക്കുന്ന ഗണപതി പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം ?
പഴവങ്ങാടി ഗണപതി ക്ഷേത്രം (തിരുവനന്തപുരം)
15 . മരണഭയത്തിൽ നിന്നും മുക്തി ലഭിക്കുവാൻ എള്ളുപായസം പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ?
അറക്കുളം ശ്രീധർമ്മ ശാസ്താക്ഷേത്രം (ഇടുക്കി)
16 . ഉദരരോഗത്തിന് വഴുതനങ്ങ നേദ്യം നടത്തുന്ന ക്ഷേത്രം?
ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം (കോട്ടയം)
17 . മദ്യപാനം നിർത്തുവാൻ സത്യംചെയ്യൽ ചടങ്ങ് നടക്കുന്ന ക്ഷേത്രം?
ചക്കുളത്തുകാവ് (നീരേറ്റുപുറം – ആലപ്പുഴ)
18. ചിലന്തിവിഷത്തിന് മലർ നേദ്യം വഴിപാടായുള്ള ക്ഷേത്രം ?
പള്ളിയറ ക്ഷേത്രം (കൊടുമൺ-പത്തനംതിട്ട)
19 . അകാല മൃത്യുവിൽ നിന്നും മോചനം ലഭിക്കുമെന്ന് വിശ്വസിക്കുന്നത് ഏതു ക്ഷേത്ര ദർശനത്താലാണ്?
പൊക്കുന്നി ശിവക്ഷേത്രം (വടവന്നൂർ- പാലക്കാട്)
20 . തടസ്സങ്ങൾ നീങ്ങാൻ തേങ്ങ വാൾകൊണ്ടു മുറിക്കുന്ന (മുറി സ്തംഭനം) വഴിപാടുള്ള ക്ഷേത്രം ?
മാമാനിക്കുന്ന് ക്ഷേത്രം (ഇരിക്കൂർ – കണ്ണൂർ)
21 . മഴപെയ്യാനും, മഴ പെയ്യാതിരിക്കാനും വഴിപാട് നടത്തുന്ന ക്ഷേത്രം?
കൂടൽമാണിക്യ ക്ഷേത്രം (ഇരിങ്ങാലക്കുട -തൃശ്ശൂർ)
22. എരുമപ്പാല് പച്ചയായി നേദിക്കുന്ന ക്ഷേത്രം?
അടുക്കത്തു മേലാം ഭഗവതി ക്ഷേത്രം (കുണ്ടംകുഴി- കാസർകോട്)
23. എല്ലാവർഷവും “പന്തീരായിരം”തേങ്ങ എറിയുന്ന വഴിപാട് നടത്തുന്ന കേരളത്തിലെ ഏക വേട്ടക്കൊരുമകൻ ക്ഷേത്രം?
പെരുമുടിശ്ശേരി വേട്ടക്കൊരുമകൻ ക്ഷേത്രം (എരമംഗലം- മലപ്പുറം)
24. ഭസ്മാഭിഷേകം പാടില്ലെന്ന് വിലക്കുള്ള സുബ്രഹ്മണ്യക്ഷേത്രം?
പരിഹാരപുരം സുബ്രഹ്മണ്യ ക്ഷേത്രം (രാമനാട്ടുകര – കോഴിക്കോട് )
25. ശിവന് അഭിഷേകമില്ലാത്ത ക്ഷേത്രം?
തിരുവാലൂർ ശിവക്ഷേത്രം (എറണാകുളം)
26. മൂട വഴിപാടിന് പ്രസിദ്ധി നേടിയ ക്ഷേത്രം?
പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ( കൊല്ലം)
27. പൊന്നും ശീവേലിക്ക് പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം?
ശ്രീ അനന്തപദ്മനാഭ സ്വാമി ക്ഷേത്രം (തിരുവനന്തപുരം)
28. ദക്ഷിണേന്ത്യയിലെ ഏക ദുര്യോധനക്ഷേത്രം ഏത്?
പോരുവഴി പെരുന്തുരുത്തിമലനട ദുര്യോധന ക്ഷേത്രം. (കൊല്ലം )
29. കൈപ്പത്തി പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ?
കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രം.(പാലക്കാട്)
30. കേരളത്തിൽ ബ്രഹ്മാവിന്റെ ഏക ക്ഷേത്രം എവിടെയാണ്?
മണ്ണിൽ തൃക്കോവിൽ ക്ഷേത്രം.(തവനൂർ -മലപ്പുറം)
31. ദ്വാദശനാമ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ?
ആനന്ദപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം. (തൃശ്ശൂർ)
32. ചമ്രം പടിഞ്ഞിരിക്കുന്ന വിഷ്ണുവിനെ പ്രതിഷ്ഠിച്ച ക്ഷേത്രം ?
പെരുംകുളങ്ങര മഹാവിഷ്ണു ക്ഷേത്രം. (പാലക്കാട് )
33. ഗരുഡനെ പൂജിക്കുന്ന അപൂർവ്വ ക്ഷേത്രം?
ഗരുഡൻകാവ് (മലപ്പുറം)
34. വാമനമൂർത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം?
തൃക്കാക്കര വാമനക്ഷേത്രം.( എറണാകുളം)
35. ബ്രഹ്മരാക്ഷസൻ പ്രതിഷ്ഠയുള്ള ക്ഷേത്രം?
ആലുക്കൽ ക്ഷേത്രം (തൃശ്ശൂർ – പൂക്കോട്)
36. കേരളത്തിൽ വൈശ്രവണ പ്രതിഷ്ഠയുള്ള ഒരു അപൂർവ്വ ക്ഷേത്രം?
വൈശ്രവണത്ത് ക്ഷേത്രം (വെട്ടംപള്ളിപ്പുറം – മലപ്പുറം)
37. അയിലേഷി (യക്ഷി) പ്രതിഷ്ഠയുള്ള ക്ഷേത്രം?
പഴയ പശ്ചിമക്ഷേത്രം (കോരുത്തോട്- കോട്ടയം)
38. വരുണ പ്രതിഷ്ഠയുള്ള ക്ഷേത്രം?
ധരിയസ്ഥാൻ ക്ഷേത്രം (മട്ടാഞ്ചേരി- എറണാകുളം)
39. ത്രയംബകേശ്വരൻ എന്നു പേരുള്ള കേരളത്തിലെ ഒരു അപൂർവ്വ ക്ഷേത്രം?
തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രം (കാസർകോഡ് )
40. കേരളത്തിൽ എവിടെയാണ് അർജ്ജുന പുത്രനായ ഇരാവന് ക്ഷേത്രമുള്ളത്?
കൂത്താണ്ഡമന്ദം ക്ഷേത്രം (പനങ്ങാട്ടിരി- പാലക്കാട്)
41. സപ്തമാതൃക്കളോ ടൊപ്പം വീരഭദ്രനെ പ്രതിഷ്ഠിച്ച പ്രത്യേകതയുള്ള ക്ഷേത്രം?
ആമേട ക്ഷേത്രം (തൃപ്പൂണിത്തുറ – എറണാകുളം)