വെളുത്ത ക്രിസ്റ്റലൈന്‍ പൊടി ആയാണ് ഈ പദാര്‍ത്ഥം കാണപ്പെടുക.
1907 ല്‍ ജപ്പാനിലാണ് MSG ആദ്യമായി വേര്‍ത്തിരിച്ചെടുക്കുന്നത്.
ആരോഗ്യ പ്രശ്നങ്ങള്‍
അജിനോമോട്ടോ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ MSG Symptom Complex എന്നും Chinese Restaurant Syndrome എന്നും വിളിക്കുന്നു. MSG യുടെ ദോഷഫലങ്ങളെ പറ്റി ആദ്യത്തെ കണ്ടെത്തല്‍ നടത്തിയത് 1957 ല്‍ നേത്ര രോഗവിദഗ്ദ്ധന്‍മാരായിരുന്ന D.R. Lucas, J. P. Newhouse എന്നിവര്‍ ചേര്‍ന്നാണ്. എലിയുടെ കണ്ണുകളിലെ റെറ്റിനയിലെ നാഡികള്‍ MSG നശിപ്പിക്കുന്നതായി അവര്‍ കണ്ടെത്തി.പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 1969 ല്‍ നാഡീരോഗ വിദഗ്ദ്ധനായ John Olney അജിനോമോട്ടോ റെറ്റിനയിലെ മാത്രമല്ല, മസ്തിഷ്ക്കത്തിലെയും നാഡികളെ നശിപ്പിക്കുന്നതായി കണ്ടെത്തി.
തുടര്‍ന്നു നടന്ന ഗവേഷണങ്ങളില്‍ കണ്ടെത്തിയ വസ്തുതകള്‍,
- നാഡീവ്യൂഹത്തിന്റെ ക്ഷയം മൂലം ഉണ്ടാകുന്ന പാര്‍ക്കിന്‍സണ്‍ രോഗം (Parkinson’s disease), അല്‍ഷിമേഴ്സ് (Alzheimer’s Disease), ഹന്റിംഗ്ടന്‍സ് (Huntington’s Disease), അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലീറോസിസ് (Amyotrophic Lateral Sclerosis), മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് ( Multiple Sclerosis) എന്നിവക്ക് അജിനോമോട്ടോ കാരണമാകാം.
- മൈഗ്രേന്‍ (Migraine) തലവേദനകള്‍, ആസ്ത്മ (Asthma), ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലെ ക്രമരാഹിത്യം (Heart Irregularities) എന്നിവ അജിനോമോട്ടോ ഉണ്ടാക്കുന്ന പ്രശ്നങ്ങളില്‍ ചിലതു മാത്രമാണ്.
- അമിതവണ്ണത്തിനും (Obesity), പ്രമേഹത്തിനും (Diabetes), ഓട്ടിസത്തിനും (Autism) അജിനോമോട്ടോ കാരണക്കാരനാകുന്നു.
- ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട ഇരിറ്റബിള്‍ ബവല്‍ സിണ്ട്രോം (Irritable Bowel Syndrome), ഉദരപ്രശ്നങ്ങള്‍ (Stomach Upsets), ചര്‍ദ്ദി (vomiting), വയറിളക്കം (Diarrhea) എന്നിവയും അജിനോമോട്ടോമൂലം ഉണ്ടാകാം എന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.
Hydrolyzed vegetable protein
Vegetable protein
Plant protein extract
Sodium caseinate
Calcium caseinate
Yeast extract
Textured protein
Autolyzed yeast
Hydrolyzed oat flour
ഈ പറയുന്നവയില്‍ ഏതെങ്കിലും ഉണ്ടെങ്കിലും അതില്‍ അജിനോമോട്ടോ അടങ്ങിയിട്ടുണ്ട് എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.!