LocalNEWS

പൊറോട്ടയ്ക്ക് ചൂടില്ല; ഹോട്ടൽ ഉടമയ്ക്ക് മർദനം

റാന്നി: പൊറോട്ടയ്ക്ക് ചൂടില്ലെന്ന കാരണത്താൽ ഹോട്ടൽ ഉടമയെ ഒരുസംഘം ആളുകൾ ചേർന്ന് മർദിച്ചു.റാന്നി-തിരുവല്ല റൂട്ടിൽ വെണ്ണിക്കുളം തിയറ്റർ പടിയിൽ ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം സ്വദേശി മുരുകനാണ് മർദനമേറ്റത്.
തലയ്ക്കു പരുക്കേറ്റ മുരുകനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 9.30ന് ആയിരുന്നു സംഭവം.കോയിപ്രം പൊലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: