KeralaNEWS

വിഭജനശക്തികള്‍  രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: വിഭജനശക്തികള്‍ ചുറ്റിലും കടന്നാക്രമണം നടത്തിക്കൊണ്ട് രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
എ.കെ.ജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി സെമിനാറില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വൈവിദ്ധ്യങ്ങളുടെ കലവറയായ രാജ്യത്തെ വര്‍ഗീയവിഭജനത്തിന്റെ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുന്നു. രാജ്യത്തിന്റെ ജനാധിപത്യ, മതേതര ഉള്ളടക്കത്തെയും ഭരണഘടനയെത്തന്നെയും പിച്ചിച്ചീന്തിക്കൊണ്ട് ഹിന്ദുത്വഫാസിസ്റ്റുകള്‍ അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിക്കുമ്ബോള്‍ രാജ്യം അതിന്റെ തനിമ നിലനിറുത്തിയതിന്റെ അന്വേഷണപാഠം കൂടിയാണ് വൈക്കം സത്യഗ്രഹമെന്ന് ഗോവിന്ദന്‍ പറഞ്ഞു.

സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങളിലൂടെ പുരോഗതി കൈവരിച്ചുവെന്ന് പറയുമ്ബോഴും കേരളസമൂഹം ഇപ്പോഴും പ്രശ്നങ്ങളെ എങ്ങനെ കാണുന്നുവെന്നത് ചിന്തിക്കേണ്ടതാണെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ശബരിമല വിധിയെ കോടതിയില്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയപാ‌ര്‍ട്ടിയും എതിര്‍ത്തിരുന്നില്ല. എന്നിട്ടും പരിഷ്കൃത കേരളസമൂഹം അതിനോടെങ്ങനെ പ്രതികരിച്ചുവെന്ന് നാം കണ്ടതാണ്.

 

Signature-ad

 

യാഥാസ്ഥിതികധാരകളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് വിദ്യാഭ്യാസ പരിഷ്കരണമടക്കമുള്ളവ നടക്കുന്നത്. മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ഏറ്റവും വലിയ അവകാശസമരമായി മാറിയെന്നതാണ് വൈക്കം സത്യഗ്രഹത്തിന്റെ സവിശേഷതയെന്നും കാനം പറഞ്ഞു.

Back to top button
error: