KeralaNEWS

മാധ്യമങ്ങളെയും വിലയ്ക്കെടുത്ത് ബിജെപി

കൊച്ചി: പ്രധാനമന്ത്രി കേരളത്തിലെ യുവതയോട് സംവാദിക്കും എന്ന രീതിയിൽ കൊട്ടിഘോഷിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടി യഥാർത്ഥത്തിൽ ബിജെപിയുടെ ഇലക്ഷൻ യോഗമായി മാറി.പ്രധാനമന്ത്രി സംസാരിച്ചതല്ലാതെ ആർക്കും ചോദ്യങ്ങൾ ചോദിക്കാൻ പരിപാടിയിൽ അവസരമുണ്ടായിരുന്നില്ല.അതിന് പുറകെയായിരുന്നു കേരളത്തിലെ’നിഷ്പക്ഷ’ മാധ്യമങ്ങളുടെ ആവേശവും.കേരളത്തിലെ ഒട്ടുമിക്ക ചാനലുകളും ഇന്ന് നിയന്ത്രിക്കുന്നത് സംഘപരിവാറുകാരാണന്നതാണ് യാഥാർത്ഥ്യം.
 കേരള മാധ്യമ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട ഒരു കാഴ്ചയ്ക്കാണ് ഇന്നലെ കൊച്ചി സാക്ഷ്യം വഹിച്ചത്. ബി.ജെ.പിയുടെ ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഉപകരണങ്ങളായി, അത്യാവേശത്തോടെ രംഗത്തിറങ്ങിയ മാധ്യമങ്ങളുടെ നെറികേട് കേരളം എന്നും ഓർത്ത് വയ്ക്കേണ്ടത് തന്നെയാണ്.അതിന് നേതൃത്വം നൽകിയ വ്യക്തികളേയും, ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം വച്ച് ആഘോഷത്തിനിറങ്ങിയ ആ വാർത്ത ചാനലുകളേയും
ആവേശം കൊണ്ട് മതി മറന്ന വാർത്ത ലേഖകരെയാണ് ഇന്നലെ കൊച്ചിയിൽ കണ്ടത്.മോഡിക്കും ബി.ജെ.പിക്കും വേണ്ടി താമരവിരിയിപ്പാൻ മറ്റ് പല സംസ്ഥാനങ്ങളിലും മീഡിയ ഇറങ്ങിയിട്ടുണ്ട്.പക്ഷേ അവിടെ പലയിടത്തും അവിടത്തെ നിലനിൽപ്പിന്റെ ഭാഗം കൂടിയാണത്. സംസ്ഥാനത്തെ ബി ജെ പിയേയും ഭരണത്തേയും ഗുണ്ടായിസത്തേയും നേരിടാൻ കെൽപ്പില്ല എന്നൊരു തൊടുന്യായമെങ്കിലും ചൂണ്ടിയാണ് പലപ്പോഴും താമരയ്ക്ക് ശംഖ് വിളിച്ച്, ധ്വജപ്രമാണം നടത്തി മീഡിയ മുട്ടിലിഴയുന്നത്. ഇവിടെ അതിന്റെ ഒന്നിന്റെയും ആവശ്യമില്ലെന്നിരിക്കെ ആത്മാർത്ഥമായ ആഹ്ലാദമായിരുന്നു മീഡിയയെ നയിച്ചിരുന്നത്.
ലോകത്തിന് മുന്നിൽ നാണം കെട്ട് നിൽക്കുന്ന, അയൽ രാജ്യബന്ധങ്ങളിൽ ഏറ്റവും മോശം സ്ഥിതിയുള്ള, വർഗ്ഗീയതയും വംശീയതയും കൊണ്ട് മാത്രം ഭരിക്കുന്ന, പുൽവാമ ആക്രമണത്തിന്റെ പേരിൽ സംശയ മുൾമുനയിൽ നിൽക്കുന്ന ഒരു ഭരണസംഘം അവരുടെ അടുത്ത ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി നടത്തുകയാണ് എന്ന് കാണുമ്പോൾ ആവേശത്തോടെ കൂടെ ചേരുന്ന മനുഷ്യവിരുദ്ധതയാണ് ലെഗസി മീഡിയയെ നയിക്കുന്നത്. അതോടൊപ്പം ആന്ധ്രയിൽ നിന്ന് പോലും പണം മുടക്കി ചെറുപ്പാക്കാരെ എത്തിക്കുന്ന വിധത്തിൽ വാരിയെറിഞ്ഞ കോടാനുകോടികളുടെ ഒരു വിഹിതം ഈ മീഡിയ ഹൗസുകളിലും എത്തിരിക്കണം എന്നാണ് മനസ്സിലാക്കേണ്ടതും.
ഹന്ന ആരെന്റിന്റെ ബനാലിറ്റി ഓഫ് ഈവ്ൾ-ന്റെ ഉദാഹരണമായി നാളെ നമുക്ക് കേരളത്തിലെ പല മാധ്യമമേധാവികളേയും കാണേണ്ടി വന്നേക്കാം. ലക്ഷക്കണക്കിന് മനുഷ്യരെ ഗ്യാസ് ചേംബറിലേയ്ക്ക് അയച്ച ശേഷം ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഡിന്നർ കഴിച്ച്, ഞാറയാഴ്ച പള്ളിയിൽ പോയി, അയൽപക്കങ്ങളിൽ നന്മ മരമായിരുന്ന അഡോൾഫ് ഐഖ്മാൻ വിചാരണയിൽ പറഞ്ഞതേ ഇവർക്കും പറയാനുണ്ടാവുകയുള്ളൂ- ‘ഞങ്ങൾ ഞങ്ങളുടെ ജോലിയാണ് ചെയ്തതത്’.

Back to top button
error: