കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഇന്നും നിയന്ത്രണം.രാവിലെ എട്ടുമുതല്‍ 10 വരെ തേവര ഭാഗത്തുനിന്ന് പശ്ചിമകൊച്ചി, ഐലന്‍ഡ് ഭാഗത്തേക്ക് വാഹനങ്ങളെ പ്രവേശിപ്പിക്കില്ല. വാഹനങ്ങള്‍ തേവര ജങ്ഷനില്‍നിന്നു തിരിഞ്ഞ് തേവര ഭാഗത്തേക്ക് പോകണം. പശ്ചിമകൊച്ചി ഭാഗത്തുനിന്ന് തേവര ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. വാഹനങ്ങള്‍ ബിഒടി ഈസ്റ്റില്‍നിന്നു തിരിഞ്ഞ് തേവര ഫെറി ഭാഗത്തേക്ക് പോകണം.
അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ഇന്നലെ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ജനം വലഞ്ഞു. തിങ്കള്‍ പകല്‍ രണ്ടിന് തുടങ്ങിയ നിയന്ത്രണം നീക്കിയത് രാത്രി എട്ടിനുശേഷം. ഭാഗമായി തിങ്കള്‍ പകല്‍ രണ്ടിന് തുടങ്ങിയ നിയന്ത്രണം നീക്കിയത് രാത്രി എട്ടിനുശേഷം.
ഇതോടെ നഗരത്തിലെത്തിയവരും മടങ്ങുന്നവരും ഉള്‍പ്പെടെ ആയിരങ്ങള്‍ വഴിയില്‍ കുടുങ്ങി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ പെരുവഴിയിലായി. ഗതാഗതം തിരിച്ചുവിട്ട വഴികളിലാകട്ടെ വന്‍ തിരക്കും.
നഗരത്തില്‍ പള്ളിമുക്കുമുതല്‍ തേവര ജങ്ഷന്‍വരെ എംജി റോഡ് പൂര്‍ണമായി അടച്ചിട്ടു. തേവര ജങ്ഷന്‍മുതല്‍ ഫെറിവരെയുള്ള ഭാഗത്ത് കാല്‍നടയാത്രപോലും ദുഷ്കരമായി. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി ഭാഗങ്ങളില്‍നിന്ന് വന്ന വാഹനങ്ങള്‍ തിരിച്ചുവിട്ടതോടെ, തോപ്പുംപടി പുതിയ പാലംമുതല്‍ കുണ്ടന്നൂര്‍ ജങ്ഷന്‍വരെ വാഹനങ്ങള്‍ തിങ്ങിനിറഞ്ഞ് ഗതാഗതം സ്തംഭിച്ചു. കൊല്ലം, ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളില്‍നിന്ന് വന്ന ബസുകള്‍ അടക്കം തോപ്പുംപടി പാലംമുതല്‍ കുണ്ടന്നൂര്‍ ജങ്ഷന്‍വരെ മണിക്കൂറുകള്‍ കുരുക്കില്‍പ്പെട്ടു.കനത്ത ചൂടുകൂടിയായതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി.