10.30നാണ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.10.50വരെ അവിടെ ചെലവിടുന്ന പ്രധാനമന്ത്രി 11ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തും. കൊച്ചി വാട്ടര്‍ മെട്രോയും പൂര്‍ണമായി വൈദ്യുതീകരിച്ച ദിണ്ടിഗല്‍- പളനി- പാലക്കാട് സെക്‌ഷന്‍ റെയില്‍പാതയും നാടിന് സമര്‍പ്പിക്കും.
തുടർന്ന് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, കൊച്ചുവേളി, തിരുവനന്തപുരം, നേമം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള തിരുവനന്തപുരം റെയില്‍മേഖലയുടെ വികസനം, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതി, തിരുവനന്തപുരം- ഷൊര്‍ണൂര്‍ സെക്‌ഷനിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററാക്കുന്ന പദ്ധതി എന്നിവയുടെ ശിലാസ്ഥാപനവും നിര്‍വഹിക്കും.12.40ന് പ്രധാനമന്ത്രി കേന്ദ്രഭരണപ്രദേശമായ ദാദ്രനഗര്‍ ഹവേലിക്ക് പുറപ്പെടും.