ചേരുവകള്‍
ഉണക്കമീന്‍ – 250 ഗ്രാം
എണ്ണ – ആവശ്യത്തിന്
സവാള – 1 വലുത് നീളത്തില്‍ അരിഞ്ഞത്
പച്ചമുളക് – 2
കറിവേപ്പില – പാകത്തിന്
കൊത്തമല്ലിയില
തയാറാക്കുന്ന വിധം
ഉണക്കമീന്‍ കഷ്ണങ്ങളാക്കി മുറിച്ചു മുളകുപൊടി തിരുമ്മി 10 മിനിറ്റ് വക്കുക. പാനില്‍ എണ്ണയൊഴിച്ചു, എണ്ണ ചൂടാകുമ്ബോള്‍ മീന്‍ കഷ്ണങ്ങള്‍ അതിലിട്ട് വറുത്തെടുക്കുക. പിന്നീട് അതേ എണ്ണയില്‍ നീളത്തില്‍ അരിഞ്ഞ സവാളയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. ഇവ ബ്രൗണ്‍ നിറമാകുമ്ബോള്‍ തക്കാളി അരിഞ്ഞു ചേര്‍ക്കുക. അതിലേക്ക് വറുത്തെടുത്ത മീന്‍ കഷ്ണങ്ങളും മുളകുപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് ചെറിയ തീയില്‍ വഴറ്റുക. എണ്ണ തെളിയുമ്ബോള്‍ അടുപ്പില്‍ നിന്നിറക്കി പൊടിയായി അരിഞ്ഞു വച്ചിരിക്കുന്ന കൊത്തമല്ലിയില ചേര്‍ക്കുക. ചൂട് നന്നായി ആറിയതിനുശേഷം മിക്സിയിലിട്ട് അരച്ചെടുക്കുക.