കട്ടപ്പനയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ അഞ്ചുരുളി.ഇടുക്കി ഡാമിന്റെ തുടക്കം ഇവിടെ നിന്നാണ്. ഇരട്ടയാർ ഡാമിൽ നിന്നുള്ള വെള്ളം എത്തിക്കുന്ന ടണൽ ആണ് ഇവിടുത്തെ പ്രധാന ആകർഷണം. രണ്ട് കിലോമീറ്റർ നീളമുള്ള ഈ ടണലിലൂടെയാണ് ഇരട്ടയാർ ഡാമിൽ നിന്ന് ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുന്നത്.
ഇടുക്കി അണക്കെട്ടിന്റെ ജലസംഭരണിയുമായിൽ മുങ്ങി നിൽക്കുന്ന അഞ്ച് മലകളിൽ നിന്നാണ് അഞ്ചുരുളിക്ക് ആ പേര് ലഭിച്ചത്. ഈ മലകൾ കാഴ്ചയിൽ ഉരുളി കമഴ്ത്തി വച്ചത് പോലെ തോന്നിക്കുന്നതിനാലാണ് അഞ്ചുരുളി എന്ന പേര് വന്നത്. ഇവിടുത്തെ ആദിവാസികളാണ് അഞ്ചുരുളിക്ക് ആ പേരിട്ടത്.
കട്ടപ്പനയ്ക്ക് അടുത്തുള്ള കാഞ്ചിയാർ ഗ്രാമത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയായാണ് അഞ്ചുരുളി സ്ഥിതി ചെയ്യുന്നത്. കോട്ടയം – കട്ടപ്പന റോഡിലായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് കട്ടപ്പനയിൽ നിന്ന് 9 കിലോമീറ്റർ ദൂരമുണ്ട്
കട്ടപ്പനയുടെയും കാഞ്ചിയാറിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരിടമാണ് അമ്പലപ്പാറ. വളരെ ചെറിയ ഒരു ഗ്രാമമാണെങ്കിലും ഇതിന്റെ ഭംഗിയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കട്ടപ്പനയിൽ നിന്നും കോട്ടയത്തോട്ടുള്ള ഹൈവേ പാതയ്ക്കുള്ളിലാണ് അമ്പലപ്പാറ സ്ഥിതി ചെയ്യുന്നത്.
കട്ടപ്പനയിൽ കാണാനുള്ള മറ്റൊരു കാഴ്ചയാണ് ഇരട്ടയാർ അണക്കെട്ട്, പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കാനുള്ള ഡൈവേർഷൻ ഡാമായാണ് ഇത് പ്രവർത്തിക്കുന്നത്.
രാമക്കൽമേട്
വന്യജീവി സങ്കേതങ്ങള്‍, അണക്കെട്ടുകള്‍, പശ്ചിഘട്ടങ്ങളുടെ ഭാഗമായ ഉയര്‍ന്ന മലനിരകള്‍ എന്നിവയാല്‍ സമ്പന്നമായ ഇടുക്കി ജില്ലയിലെ ഒരു ചെറിയ വിനോദ സഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്. തേക്കടിയില്‍ നിന്നു വടക്കു കിഴക്കായി, കുമളി – മൂന്നാര്‍ റോഡില്‍ നെടുങ്കണ്ടത്തു നിന്ന് 16 കിലോമീറ്റര്‍ ഉള്ളിലാണ് രാമക്കല്‍മേട്.
ഇതുകൂടാതെ പ്രകൃതിരമണീയമായ പല വിനോദസഞ്ചാര സ്ഥലങ്ങളും കട്ടപ്പനയ്ക്ക് അടുത്തായുണ്ട്.കടമാക്കുഴി , വള്ളക്കടവ്… തുടങ്ങിയവ ഉദാഹരണം.ഹൈറേഞ്ചിലെ വിവിധ വിനോദ സഞ്ചാര മേഖലകൾക്കിടയ്ക്കുള്ള ഒരു പ്രധാന ഇടത്താവളവും വിശ്രമകേന്ദ്രവും ആണ് കട്ടപ്പന.
കോട്ടയത്തുനിന്നും പാലാ തൊടുപുഴ ഇടുക്കി വഴിയും, പാലാ ഈരാറ്റുപേട്ട വാഗമൺ വഴിയും കാഞ്ഞിരപ്പള്ളി മുണ്ടക്കയം കുട്ടിക്കാനം ഏലപ്പാറ വഴിയും ഇവിടെ എത്താം. എറണാകുളത്തു നിന്നും വരുന്നവർക്ക് , കോതമംഗലം, കരിമ്പൻ, തങ്കമണി, നാലുമുക്ക്, ഇരട്ടയാർ വഴിയും അല്ലെങ്കിൽ തൊടുപുഴ വഴിയും ഇവിടെ എത്താം.
കോട്ടയം, ആലുവ, മധുര, തേനി റെയിൽവേ സ്റ്റേഷനുകൾ ആണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.