KeralaNEWS

ലോകത്തിലെ 20 ആഡംബര ഹോട്ടലുകളുടെ പട്ടികയിൽ തിരുവനന്തപുരത്തെ ലീല ഹോട്ടലും

തിരുവനന്തപുരം:ലോകത്തിലെ 20 ആഡംബര ഹോട്ടലുകളുടെ പട്ടികയിൽ തിരുവനന്തപുരത്തെ ലീല കോവളം റാവിസും.

അന്താരാഷ്ട്ര യാത്രാ മാഗസിനായ ട്രാവല്‍ ആന്‍ഡ് ലീഷറാണ് ആഡംബര ഹോട്ടലുകളുടെ പട്ടിക തയ്യാറാക്കിയത്. ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടം നേടിയ ഏക ഹോട്ടലും ലീല കോവളം റാവിസാണ്.എട്ടാം സ്ഥാനമാണ് ലീല കോവളം റാവിസ് ഹോട്ടലിന് ഉള്ളത്.

കോവളത്തിന്റെ തീരമനോഹാരിത അല്‍പം പോലും ചോര്‍ന്നു പോകാതെയാണ് ഇവയുടെ നിര്‍മ്മാണമെന്ന് ട്രാവല്‍ ആന്‍ഡ് ലീഷര്‍ വ്യക്തമാക്കി. പ്യൂര്‍ട്ടോ റിക്കോയിലെ കോണ്ടാഡോ ഓഷ്യന്‍ ക്ലബ്ബാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. തൊട്ടുപിന്നിലായി യുഎസിലെ ബിഗ് സെഡാര്‍ ലോഡ്ജ് രണ്ടാം സ്ഥാനം സ്വന്തമാക്കി.

Signature-ad

 

കടലിന്റെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് സാധിക്കുന്ന വിധത്തിൽ കോവളം കടല്‍ത്തീരത്തെ പാറക്കെട്ടിന് മുകളിലാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്

Back to top button
error: