കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ഹിന്ദു സൂഹത്തിന്റെ ശത്രുക്കളാണെന്ന് അഡ്വ കൃഷ്ണരാജ്.ശബരിമലയില്‍ അത് കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മതേതരം പറയുന്ന ഒരു കൂട്ടം ഹിന്ദുക്കൾ അവര്‍ക്കൊപ്പം നില്‍ക്കുന്നിടത്തോളം കാലം കമ്മ്യൂണിസ്റ്റുകളെ പുറത്താക്കുന്നത് ബുദ്ധിമുട്ടാണ്.എന്നാല്‍ കാലം അതിന്റെ ചക്രം തിരിക്കുകയാണെന്നും അധികനാള്‍ ഈ ഹിന്ദുവിരുദ്ധതയുണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അതുവരെ നമുക്ക് ചെയ്യുവാന്‍ സാധിക്കുന്നത് നിയമ പോരാട്ടങ്ങള്‍ മാത്രമാണെന്നും അത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമലയിൽ സുപ്രീംകോടതി വിധിയല്ലേ സർക്കാർ നടപ്പിലാക്കിയതെന്ന ചോദ്യത്തിന് അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നില്ല.സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ അഭിഭാഷകനായിരുന്നു അഡ്വ.കൃഷ്ണരാജ്.
മതസ്പർധ വളർത്തിയെന്നതുൾപ്പടെ പല കേസിലും പ്രതിയായിട്ടുള്ള ആളുമാണ് ഇദ്ദേഹം.