NEWSPravasi

ബോട്ടപകടം; ഷാർജയിൽ മലയാളി മരിച്ചു

ഷാർജ:ഖോർഫുക്കാനിൽ ഉണ്ടായ ബോട്ടപകടത്തിൽ മലയാളി യുവാവ് മരിച്ചു.കാസർകോട് നീലേശ്വരം സ്വദേശി വാഴവളപ്പില്‍ അഭിലാഷ്(38) ആണ് മരിച്ചത്.

അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു മലയാളികള്‍ക്ക് പരിക്കേറ്റു.ഇതില്‍ തിരുവനന്തപുരം സ്വദേശിയായ കുട്ടിയുടെ നിലഗുരുതരമാണ്.സഹപ്രവര്‍ത്തകര്‍ക്കൊപ്പം പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഖോര്‍ഫക്കാനിലെത്തിയപ്പോഴാണ് അപകടം. പരിക്കേറ്റ മറ്റ് രണ്ടുപേരും അഭിലാഷിന്റെ സഹപ്രവര്‍ത്തകരാണ്.

 

Signature-ad

16 യാത്രക്കാരും രണ്ടു ജീവനക്കാരും അടക്കം പതിനെട്ട് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.യാത്രക്കാരുടെ എണ്ണം കൂടിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. മലയാളിയാണ് ബോട്ട് ഓടിച്ചിരുന്നത്.

 

ഷാര്‍ജയിലെ സ്വകാര്യ കമ്ബനിയില്‍ ഏഴ് വര്‍ഷമായി ഹെല്‍പ്പറായി ജോലി ചെയ്ത് വരികയാണ് അഭിലാഷ്.അഭിലാഷിന്റെ മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Back to top button
error: