NEWSPravasi

വിദേശികളെ വിവാഹം കഴിക്കാം; നടപടി ക്രമങ്ങൾ ലളിതമാക്കി ഒമാൻ

മസ്കറ്റ്: വിദേശികളെ വിവാഹം കഴിക്കുന്നതിന് ഒമാനില്‍ നിലനിന്നിരുന്ന നടപടികള്‍ ലളിതമാക്കി സര്‍ക്കാര്‍. കഴിഞ്ഞ ആഴ്ച ഇറങ്ങിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒമാനില്‍ നടപ്പാക്കുന്ന സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമാണ് പുതിയ ഇളവ്.രാജ്യത്തേക്ക് വിദേശികളെ ആകര്‍ഷിക്കുക എന്ന ആശയമാണ് ഇതിന് പിന്നിൽ.2020ല്‍ ഹൈതം ബിന്‍ താരിഖ് ആലു സെയ്ദ് സുല്‍ത്താനായ ശേഷമാണ് ഒമാനില്‍ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് വേഗതയേറിയത്.നേരത്തെ വിദേശികളെ വിവാഹം ചെയ്യുന്നതിന് നിശ്ചിത വയസ് പൂര്‍ത്തിയാക്കണം, ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണം തുടങ്ങി ഒട്ടേറെ നിബന്ധനകൾ പാലിക്കേണ്ടിയിരുന്നു.ഇതെല്ലാം പുതിയ പരിഷ്‌കരണത്തിലൂടെ റദ്ദാക്കിയിട്ടുണ്ട്.

 

Signature-ad

പുതിയ ഉത്തരവിന്റെ സമ്ബൂര്‍ണ വിവരം പരസ്യമാക്കിയിട്ടില്ല.വൈകാതെ ഇത് പരസ്യമാകും. 38 ലക്ഷം ആളുകളാണ് ഒമാനിലുള്ളത്.അടുത്തിടെ ഒമാനില്‍ പൗരത്വം ലഭിക്കാനുള്ള നടപടികളും ലളിതമാക്കിയിരുന്നു. വിദേശികള്‍ക്ക് ഒമാനിലെ പൗരത്വം ലഭിക്കാന്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കാം.അറബി സുഗമമായി സംസാരിക്കാനും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം എന്നതാണ് ഒരു നിബന്ധന.20 വര്‍ഷം ഒമാനില്‍ താമസിച്ചിരിക്കണം.ഒമാനി വനിതയെ വിവാഹം ചെയ്ത പുരുഷന്‍മാര്‍ക്ക് 10 വര്‍ഷം രാജ്യത്ത് താമസിച്ചാലും മതി.

 

ഇസ്ലാമിക നിയമം ലംഘിക്കാന്‍ പാടില്ല എന്നതാണ് മറ്റൊരു പ്രധാന ചട്ടം.അതേസമയം രാജ്യത്തെ തന്ത്ര പ്രധാന വകുപ്പുകളുടെ ചുമതലകള്‍ വഹിക്കുന്നവര്‍ വിദേശികളെ വിവാഹം ചെയ്യുന്നതിന് നിരോധനമുണ്ട്.വിദേശികളെ വിവാഹം ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോരാനിടയുണ്ട് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.

 

Back to top button
error: