NEWSSocial Media

സ്വിഫ്റ്റ് ബസിനെപ്പറ്റി ഒരു യാത്രക്കാരന്റെ കുറിപ്പ് വൈറൽ

തിവ് പോലെ യൂണിവേഴ്സിറ്റിയിൽ നിന്നും വീട്ടിലേക്ക് പോകാൻ ഏറ്റുമാനൂർ ksrtc സ്റ്റാൻഡിൽ എത്തിയപ്പോൾ എനിക്ക് കിട്ടിയത് ksrtc swift ബസ് ആയിരുന്നു KL 15A 2570 (KS 200).പ്രൈവറ്റ് ബസിൽ മാത്രം കണ്ടുവരുന്ന ആളുകളെ വിളിച്ചു കയറ്റുന്ന ഒരു കണ്ടക്ടറെ ഞാനിന്ന് കണ്ടു. വളരെ നല്ല പെരുമാറ്റം. സ്റ്റോപ്പിൽ അല്ലാതെ ഇടയ്ക്കു കൈ കാണിച്ചവർക് നിർത്തികൊടുക്കാൻ മനസ്സ് കാണിച്ച ഒരു ഡ്രൈവറേ കണ്ടു.
ഇടയ്ക്കു വച്ചു ഒരു 3-4 വയസ്സുള്ള കുഞ്ഞു ഛർദിച്ചപ്പോൾ ബസ് നിർത്തി കൊടുത്ത് ആ കുട്ടിയുടെ മാതാവിന്റെ ഒപ്പം വെള്ളം ഒഴിച്ച് സഹായിച്ചുകൊടുക്കുകയും അവർ ആവശ്യപ്പെടാതെ തന്നെ റോഡ് സൈഡിൽ ഉള്ള ഒരു കടയിൽ നിന്ന് കവർ വാങ്ങി കൊടുക്കുകയും ചെയ്തു. പുഞ്ചിരിയുള്ള മുഖത്തോടുകൂടിയ ഡ്രൈവറും കണ്ടക്ടറും.  ഒരു ഫാസ്റ്റ് ബസ് അല്പം മുൻപ് പോയതുകൊണ്ടാണ് ഈ ബസിൽ ആളുകൾ കുറഞ്ഞതെന്നു സ്വയം പരാതി പറഞ്ഞ ഇവരെപോലെ ഉള്ളവർ ഉണ്ടെങ്കിൽ ksrtc നഷ്ടത്തിൽ ആകില്ല.
നല്ലത് മാത്രം വരുത്തട്ടെ. നല്ല യാത്ര സമ്മാനിച്ച ഇവർക്ക് നന്ദി..
©Neeraja mohan

Back to top button
error: